കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സതേണ്‍ ഇന്ത്യ റീജണല്‍ കൗണ്‍സില്‍ അതിന്റെ അംഗങ്ങള്‍ക്കുള്ള തുടര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി രണ്ടു ദിവസത്തെ മൂന്നാമത് മെട്രോ കോണ്‍ഫ്രന്‍സ് ജനുവരി 29, 30 തീയതികളില്‍ എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്നു. 29 നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രാഹം കള്ളിവയലില്‍, എസ്ഐആര്‍സി ചെയര്മാന് അരുളോലി എന്നിവര്‍ സന്നിഹിതരായിരിക്കും.
സിഎ കപില്‍ ഗോയല്‍ (ന്യൂദല്‍ഹി), സിഎ വേണുഗോപാല്‍ സി ഗോവിന്ദ് (കൊച്ചി), സിഎ ബിമല്‍ ജെയിന് (ന്യൂദല്‍ഹി), അഡ്വ.ശരദ് അഭ്യാങ്കര്‍ (മുംബൈ), സിഎ എം പി വിജയ് കുമാര്‍ (ചെന്നൈ) എന്നിവര്‍ ആദായ നികുതി, പ്രൊഫഷണല്‍ ധാര്‍മ്മികത, സേവന നികുതി, കമ്പനി നിയമകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്യുമെന്ന് ഐസിഎഐ -എസ്ഐആര്സിയുടെ വൈസ് ചെയര്മാന് സിഎ വി. എക്സ് ജോസും എറണാകുളം ശാഖ ചെയര്മാന് സിഎ ആര് രാജഗോപാലും പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: