ചവറ: കുളങ്ങരഭാഗം ഗുരുമന്ദിരത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ കയറി കൊടിമരത്തിന്റെ ഭാഗങ്ങളും ഗുരുമന്ദിരത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുളള നരസിംഹപ്രതിമയുടെ ഭാഗങ്ങളും നശിപ്പിച്ചു. ശാഖാ സെക്രട്ടറി ജി. ഗോപന്റെ പരാതിയെ തുടര്‍ന്ന് ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിക്രമത്തിനെതിരെ ശാഖാ പ്രസിഡന്റ് രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശാഖാകമ്മിറ്റി പ്രതിഷേധിച്ചു.
ശാഖാ സെക്രട്ടറി ജി.ഗോപന്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ. ശോഭകുമാര്‍, മണി, ദാമോദരന്‍, രവി, പുഷ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ പ്രദേശത്ത് വളരെ നാളുകളായി സാമൂഹികവിരുദ്ധശല്യം തുടര്‍ന്നുവരികയാണെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എസ്എന്‍ഡിപി ചവറ യൂണിയന്‍ സെക്രട്ടറി കാരയില്‍ അനീഷ്, പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, തട്ടാശ്ശേരി രാജു, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ തുടങ്ങിയവര്‍ സം’വസ്ഥലം സന്ദര്‍ശിച്ചു.
















