കൊച്ചി: ഇന്ത്യൻ തൊഴിൽ വിപണി ഉയിർത്തെഴുന്നേൽപ്പിന്റെ വക്കിലാണെന്ന് മോൺസ്റ്റർ ഇന്ത്യയുടെ ധവളപത്രം. കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളിൽ, ഓൺലൈൻ റിക്രൂട്ട്മെന്റ്, റെക്കോഡ് വളർച്ചയാണ് നേടിയതെന്നും പറയുന്നു. വിവരസാങ്കേതികവിദ്യ,ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ്, പ്രൊഡക്ഷൻ ആൻഡ് മാനുഫാക്ചറിംഗ് എന്നീ മേഖലകളെല്ലാം ധവളപത്രത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.
തൊഴിൽ വിപണി 2014-ൽ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. തൊഴിൽ ദാതാക്കളിൽ ബിഎഫ്എസ്ഐ ആണ് മുന്നിൽ. ഐടിയ്ക്കും ഉൽപാദക- നിർമാണ മേഖലയ്ക്കും രണ്ടാം സ്ഥാനമാണുള്ളത്. ഉൽപാദന-നിർമാണ മേഖലയിലെ തൊഴിൽ ലഭ്യത 2014 അവസാനം 18 ശതമാനമായി ഉയർന്നു. സുസ്ഥിര തൊഴിൽ ദാതാവ് ഐടി മേഖലയാണ്. കഴിഞ്ഞ വർഷം ഐടി മേഖലയിലെ തൊഴിൽ ലഭ്യത 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
മേയ്ക്ക് ഇൻ ഇന്ത്യ, 100 സ്മാർട് സിറ്റി എന്നീ പരിപാടികളിൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ജോലികൾ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മോൺസ്റ്റർ എംഡി സഞ്ജയ് മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: