Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുദ്രാക്ഷ ധാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 07:19 pm IST
in Samskriti

നൂറ്റിയെട്ട് രുദ്രാക്ഷം കോര്‍ത്ത മാല ധരിക്കുകയാണെങ്കില്‍ ഓരോ നിമിഷവും അശ്വമേധം നടത്തുന്ന ഫലം ലഭിക്കും. ഇരുപത്തിയൊന്ന് തലമുറയെ ഉദ്ധരിച്ചിട്ട് ശിവലോകത്ത് പൂജ്യനായി ഭവിക്കുകയും ചെയ്യും.

ശ്രീമഹാദേവന്‍ ത്രിപുരാസുരനെ സംഹരിക്കാനും ദേവന്മാരെ രക്ഷിക്കാനും വിഘ്‌നങ്ങളെ ഇല്ലാതാക്കാനുമായിട്ട് അഘോരശസ്ത്രത്തെ സ്മരിച്ചപ്പോള്‍ ഭഗവാന്റെ നേത്രങ്ങളില്‍നിന്ന് അശ്രുകണങ്ങള്‍ ഇറ്റിറ്റു വീണു. അവിടെ വീണ അശ്രുബിന്ദുക്കളില്‍നിന്ന് രുദ്രാക്ഷ മഹാവൃക്ഷങ്ങള്‍ ഉണ്ടായി.

അവയില്‍നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായി. സൂര്യനേത്രത്തില്‍നിന്ന് കപിലവര്‍ണ്ണത്തില്‍ പന്ത്രണ്ടും, സോമനേത്രത്തില്‍ നിന്ന്, ശ്വേതവര്‍ണ്ണത്തില്‍ പതിനാറും വഹ്നി നേത്രത്തില്‍നിന്ന് കൃഷ്ണവര്‍ണ്ണത്തില്‍ പത്തുവിധത്തിലും രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒറ്റ മുഖമുള്ള രുദ്രാക്ഷം സാക്ഷാല്‍ ശിവനാണ്. അത് ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും. രണ്ടുമുഖമുള്ളത് ദേവീദേവന്മാരാണ്. അത് വിവിധ തരത്തിലുള്ള പാപങ്ങളെയും നശിപ്പിക്കും. മൂന്നു മുഖമുള്ളത് അഗ്‌നിയാണ്. അത് സ്ത്രീഹത്യാപാപത്തെ തല്‍ക്ഷണം നശിപ്പിക്കും. നാലു മുഖമുള്ളത് ബ്രഹ്മാവാകുന്നു.

അത് നരഹത്യപാപത്തെ ഇല്ലാതാക്കുന്നു. അഞ്ചു മുഖമുള്ളത് കാലാഗ്‌നിതുല്യനായ രുദ്രനാണ്. അഭക്ഷ്യഭക്ഷണം കൊണ്ടും അഗമ്യഗമനംകൊണ്ടും ഉണ്ടാകുന്ന പാപം സകലതും അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് നശിക്കുന്നു. ആറുമുഖമുള്ളത് കാര്‍ത്തികേയനാകുന്നു. അതു വലത്തെ കൈയിലാണ് ധരിക്കേണ്ടത്. അതു ധരിച്ചാല്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍നിന്നും മുക്തനാകും. ഏഴു മുഖമുള്ള രുദ്രാക്ഷം മഹാഭാഗനായ കാമദേവന്‍ എന്നു പേരുള്ളതാണ്. അതു ധരിച്ചാല്‍ സ്വര്‍ണ്ണം മോഷ്ടിക്കുക തുടങ്ങിയ പാപങ്ങളില്‍ നിന്നും മുക്തനാകാം. എട്ടു മുഖമുള്ളത് സാക്ഷാല്‍ വിനായകനാണ്.

അന്നം, വസ്ത്രം, സ്വര്‍ണ്ണം ഇത്യാദി മോഷ്ടിക്കുക, ദുഷ്ടകുലത്തില്‍പ്പെട്ട സ്ത്രീയെയോ, ഗുരുപത്‌നിയെയോ സ്പര്‍ശിക്കുക തുടങ്ങിയ പാപങ്ങള്‍ അതു ധരിച്ചാല്‍ ഇല്ലാതാകും. ഒന്‍പതു മുഖമുള്ളത് ഭൈരവനാണ്.

അത് ഇടം കൈയില്‍ വേണം ധരിക്കാന്‍. ഭ്രൂണഹത്യാപാപങ്ങളും നൂറു ബ്രഹ്മഹത്യാപാപങ്ങളും ഒന്‍പതു മുഖമുള്ളത് ധരിച്ചാല്‍ ഉടന്‍ നശിക്കും. പത്തു മുഖമുള്ളത് ദേവേശനായ സാക്ഷാല്‍ ജനാര്‍ദ്ദനമൂര്‍ത്തിയാണ്. ദുഷ്ടഗ്രഹങ്ങളും പിശാചുക്കളും വേതാളങ്ങളും ബ്രഹ്മരക്ഷസ്സുകളും സര്‍പ്പങ്ങളും മൂലമുണ്ടാകുന്ന പീഡകള്‍ പത്തുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് ഇല്ലാതാകും.

പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏകാദശ രുദ്രന്മാരാണെന്ന് പറയപ്പെടുന്നു. ആയിരം അശ്വമേധവും നൂറു വാജപേയവും യഥാവിധി പതിനായിരം ഗോദാനവും ചെയ്താല്‍ എത്ര പുണ്യം ലഭിക്കുമോ, അത്രത്തോളം പുണ്യം പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ലഭിക്കും. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം കാതില്‍ ധരിച്ചാല്‍ പന്ത്രണ്ടു മുഖങ്ങളിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ആദിത്യന്മാരും നിത്യവും സന്തുഷ്ടരാകും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം കാര്‍ത്തികേയന് തുല്യമാണ്. സര്‍വ്വകാമാര്‍ത്ഥങ്ങളെയും അത് പ്രദാനം ചെയ്യും. പതിന്നാലു മുഖമുള്ള രുദ്രാക്ഷം ശിരസ്സില്‍ ധരിക്കുന്നവന്‍ ശിവതുല്യനായിത്തീരുന്നു.

ഉത്തമബ്രാഹ്മണര്‍ ശിരസ്സില്‍ ഭക്തിപൂര്‍വ്വം ഒരു രുദ്രാക്ഷം അവശ്യം ധരിക്കേണ്ടതാണെന്ന് വേദം പറയുന്നു. ഇരുപത്തിയാറ് രുദ്രാക്ഷംകൊണ്ടുള്ള മാല മുടിയില്‍ ചൂടണം. അമ്പതെണ്ണമുള്ള മാല മാറിലും പതിനാറെണ്ണമുള്ളത് തോളിലും പന്ത്രണ്ടണ്ണമുള്ളത് വളപോലെ മണിബന്ധത്തിലും ധരിക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.