കൊച്ചി: തെരുവുനായ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുവേണ്ടി ജനസേവ ശിശുഭവന്‍ ആരംഭിച്ച ഒപ്പുശേഖരണപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും നിന്നും രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഒപ്പുകളാണ് ഇതിനോടകം ജനസേവ ശേഖരിച്ചത്.
2015 സെപ്തംബര്‍ 9 ന് ഇടപ്പള്ളി അല്‍-അമീന്‍ പബ്‌ളിക്ക് സ്‌കൂളിലായിരുന്നു ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം.
അതേസമയം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഒപ്പുകളുടെ പകര്‍പ്പും ഫോട്ടോകളും സഹിതമുള്ള ഭീമഹര്‍ജി ജനസേവ ശിശുഭവന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് സമര്‍പ്പിരുന്നു. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍വച്ചാണ് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയും ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ.വി. സാബുവും ചേര്‍ന്ന് ഭീമഹര്‍ജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ഡോക്ടര്‍ മഹേഷ് ശര്‍മ്മയും കേന്ദ്ര ന്യൂനപക്ഷ പാര്‍ലമെന്ററി മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും ചേര്‍ന്നാണ് ഭീമഹര്‍ജി ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഭാരവാഹികളായ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, ജോബി മാത്യു എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.















