ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ബാങ്കുകള്‍ നിക്ഷേപം സംഘടിപ്പക്കാന്‍ രണ്ടേകാല്‍ ശതമാനം കമ്മീഷന് ലഭിക്കും. ഇത് പദ്ധതിയോടു തണുപ്പന്‍ നിലപാടെടുത്തിരുന്ന ബാങ്കുകള്‍ക്കു പ്രോത്സാഹനമാകും.
പുറമേ നിക്ഷേപകര്‍ക്ക് നിര്‍ദ്ദിഷ്ട കാലാവധിയ്ക്കു മുമ്പും ആവശ്യമെങ്കില്‍ നിക്ഷേപം പിന്വലിയ്ക്കാമെന്ന വ്യവസ്ഥയും വന്നു. ഇതോടെ ഹ്രസ്വകാല നിക്ഷേപം ലക്ഷ്യമിടുന്നവര്‍ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെടും.
രണ്ടരമാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം 900 കിലോ സ്വര്‍ണ്ണ നിക്ഷേപം ഉണ്ടായി. പുതിയ വ്യവസ്ഥകള്‍ നിക്ഷേപം കൂടുതല്‍ ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: