അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അപൂര്‍വമായ കഥകള്‍ക്കൊരു അറുതിയുമില്ല. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു പുറമേ നാലുമൂലകളിലായി സ്ഥാപിക്കപെട്ടിട്ടുള്ള ഭൂതഗണങ്ങള്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.
ഈഭൂതഗണങ്ങളെ ചെമ്പകശ്ശേരി രാജവാഴ്‌ച്ചകാലത്ത് ചെങ്ങന്നൂര്‍ ഗ്രാമക്കാര്‍ ആവാഹിച്ചു വിട്ടതാണ് എന്നാണ് സങ്കല്‍പം. ചെമ്പകശ്ശേരിയുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചെങ്ങണൂര്‍ ഗ്രാമ ഭരണാധികാരി ദുര്‍മന്ത്രം ജപിച്ചു ചെമ്പകശ്ശേരിയെ നശിപ്പിക്കാന്‍ വേണ്ടി അയച്ചതാണ് ഈഭൂതഗണങ്ങള്‍ എന്നതാണു വിശ്വാസം.
പക്ഷെ അമ്പലപ്പുഴ ക്ഷേത്രത്തിലെ തന്ത്രി പുതുമന നമ്പൂതിരി ഈഭൂതഗണങ്ങളെ പിടിച്ചു കെട്ടുകയും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കായലില്‍ താഴ്‌ത്തുകയും ചെയ്തു. ഇന്നും ആ കായല്‍ അറിയപ്പെടുന്നത് ഭൂതകണ്ടന്‍ കായല്‍ എന്നാണ്. അതോടൊപ്പം നാലുഭൂതങ്ങളെയും ക്ഷേത്രത്തിന്റെ നാലുമൂലയ്‌ക്കായി പിടിചിരുത്തുകയും ചെയ്തു. ഇതുകൂടാതെ ചെങ്ങണൂരുകാര്‍ അമ്പലപ്പുഴ ക്ഷേത്രവും നാടും നശിക്കുവാന്‍ ശഖു മലര്‍ത്തി പിടിച്ചാണ് ഊതിയിരുന്നത്. ഇത് ഇവിടെ കേള്‍ക്കാതിരിക്കാന്‍ കിഴക്കേനടയില്‍ രാവിലെയും വൈകിട്ടും സങ്കീര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
കിലുക്കു എന്ന വാദ്യോപകരണത്തോടുകൂടി പാടുന്ന ആ സങ്കീര്‍ത്തനം അമ്പലപ്പുഴയുടെ ഒരു പ്രത്യേകതയാണ്.
















