കൊച്ചി: മുന്‍നിരക്കാരായ ഐബോള്‍, ഇന്റലിന്റെ ആറ്റം പ്രോസസറോടുകൂടിയ സ്ലൈഡ് ക്യൂ81 ടാബ്ലറ്റ് കേരള വിപണിയില്‍ അവതരിപ്പിച്ചു. എട്ടിഞ്ച് വലിപ്പമുള്ള ഹൈഡെഫനിഷന്‍ ഐപിഎസ് ഡിസ്പ്ലേയാണ് ഈ ടാബ്ലറ്റിന്. 3ജി, 2ജി നെറ്റ് വര്‍ക്കുകളില്‍ ഒരു സിം മാത്രം ഉപയോഗിക്കാവുന്ന സ്ലൈഡ് 3ജിയില്‍ 3ജി കോളിംഗ്, കോള്‍ റിക്കോര്‍ഡിംഗ്, ഹാന്‍ഡ്സ് ഫ്രീ സ്പീക്കര്‍ സൗകര്യങ്ങളുണ്ട്. ബ്ലൂടൂത്ത് 4.0, വൈഫൈ കണക്ടിവിറ്റി, ജിപിഎസ്, എ-ജിപിഎസ് സംവിധാനങ്ങളും എഫ്എം റേഡിയോയുമുണ്ട്. ഇരുണ്ട നീല നിറത്തില്‍ ലോഹത്തില്‍ നിര്‍മിച്ച പുറംചട്ടയുള്ള ഐബോളിന് 8499 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: