ജന്മഭൂമി വാരാദ്യം(17-1-2016ല്‍) ‘ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടി’ എന്ന എം രാജശേഖരപ്പണിക്കരുടെ ഫീച്ചര്‍ വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്ത് അമ്മ (കണ്ണൂര്‍-പള്ളിക്കുന്ന് ആണ് അമ്മയുടെ വീട്) പറയാറുണ്ടായിരുന്ന കാര്യമാണ് ഓര്‍മ്മ വന്നത്. മക്കളെ ഒരു കാലത്തും നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാവരുത്. എന്നിട്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ നിഷ്ഠുര പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞു തരുമായിരുന്നു. ഞങ്ങള്‍ അന്ന് ചെങ്കോട്ട എന്ന മാടായി ഗ്രാമത്തിലായിരുന്നു. സംഭവം നടന്നത് ആ പള്ളിക്കുന്ന് ഭാഗത്തെവിടയോ ആയിരുന്നു എന്നാണ് തോന്നുന്നത്. ലേഖനത്തില്‍ പറയുന്നതുപോലെ കൊലപാതക ഗൂഢാലോചനയെ പറ്റിയൊന്നും അമ്മ പറയാറില്ലായിരുന്നു.
ന്റെ ഒരേ ഒരു മകന് രാത്രികാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്നു പുറപ്പെടുമ്പോള്‍, കൂടാതെ പാര്‍ട്ടി മീറ്റിംഗുകളും ആ വീട്ടില്‍, അമ്മയുടെ എതിര്‍പ്പ് അവഗണിച്ചു, നടത്തുമായിരുന്നു. (അന്ന് 18/20 വയസ്സുണ്ടായിരുന്ന ഈ വീട്ടിന്റെ അയല്പക്കക്കാരനായ വിജയേട്ടന്,കേസിന്റെ അന്വേഷണത്തെപ്പറ്റി വളരെ ആധികാരമായി വെളിപ്പെടുത്തുവാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്) മിക്കവാറും എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിച്ച് മകന് പുറപ്പെടുമ്പോള്‍ പോകരുത് എന്ന് പറയാറുണ്ടായിരുന്നു. അന്നത്തെ ദിവസം പതിവുപോലെ മകന് പുറപ്പെട്ടപ്പോള്‍ ആ അമ്മ പതിവ് പല്ലവി തുടര്‍ന്നപ്പോള്‍ ഈ തള്ളക്ക് എന്തിന്റെ തകരാറാണ് എന്നു പറഞ്ഞുകൊണ്ട് തിരിച്ചുവന്ന് അകത്തു കയറി കത്ത്യാള് എടുത്ത് തലവെട്ടിപ്പിളര്ക്കുകയായിരുന്നുപോലും. പിന്നീട് കേസായി ജീവപര്യന്തം ജയില്‍ വാസം കിട്ടിയ കാര്യവും അമ്മ പറഞ്ഞതായി ഓര്‍ക്കുന്നു. സത്യം എത്ര മൂടിവെച്ചാലും ഒരിക്കല്‍ ഒരുനാള്‍ വെളിച്ചത്തുവരും എന്ന നാലു വരി സംസ്കൃത ശ്ളോകം ഉദ്ധരിച്ചു കൊണ്ട് നിര്‍ത്തുന്നു.
ഹിരണ്‍ മയേന പാത്രേണ-സത്യസ്യ അതിഹിതം മുഖം
തത്ത്വം പൂഷണ് അപാവൃതേ-സത്യ ധര്‍മ്മായ ധൃഷ്ടയേ.
ബി.പി. രാജു
കണ്ണൂര്‍.
സംശുദ്ധ രാഷ്ട്രീയം എന്നതൊരു സങ്കല്പമാകുന്നതിനും മുന്നേതന്നെ രാഷ്ട്രീയ കേരളത്തിന് കളങ്കം ചാര്‍ത്തിയ കൊടുംപാതകത്തെക്കുറിച്ച് കഴിഞ്ഞ വാരാദ്യത്തില്‍ എം. രാജശേഖരപ്പണിക്കര്‍ എഴുതിയ ഫീച്ചര്‍ വായിച്ചു. അധികമാരും അറിയാതിരുന്ന ആ സംഭവം പുറംലോകത്തെ അറിയിച്ചതിന് ലേഖകന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടി എന്ന തലക്കെട്ടും ഉചിതമായി. അതില്‍ കൂടുതല്‍ വിശേഷണമൊന്നും ആ പാര്‍ട്ടിക്ക് ഇനി നല്‍കേണ്ടതില്ലല്ലോ?
മഞ്ജുഷ, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: