കൊല്ലം: കൊറ്റിനാട്ടുശ്ശേരില്‍ ശ്രീമൂക്കുംപുഴ തിരുമുടി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ സേവാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് നിര്‍ധനരായ ആളുകള്‍ക്ക് ചികിത്സാധനസഹായം നല്‍കി. കൊറ്റിനാട്ടുശ്ശേരില്‍ മൂക്കുംപുഴ തിരുമുടിക്ഷേത്രം ട്രസറ്റ് സെക്രട്ടറി ഷാനവാസ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
















