കരുനാഗപ്പള്ളി: 65 വര്‍ഷത്തിലധികമായി കാട്ടില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പോസ്റ്റോഫീസ് ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയുടെ മറവില്‍ മാറ്റിസ്ഥാപിച്ചതില്‍ കാട്ടില്‍ക്കടവ് വികസന സമിതി പ്രതിഷേധിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 150 മീറ്റര്‍ മാറിയാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. അര മണിക്കൂര്‍ ഇടവിട്ട് കെഎസ്ആര്‍ടിസി ബസും സ്വകാര്യബസുകളും ഓടുന്ന സൗകര്യപ്രദമായ സ്ഥലത്ത് നിന്ന് പോസ്റ്റോഫീസ് സൗകര്യമില്ലാത്ത ഭാഗത്തേക്ക് മാറ്റിയതില്‍ നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. ഓഫീസ് മാറ്റിയെന്ന അറിയിപ്പ് ചെറിയ അക്ഷരത്തില്‍ എഴുതി വച്ചതിനാല്‍ മാറ്റത്തെക്കുറിച്ച് നാട്ടുകാരും അറിഞ്ഞില്ല. നിലവില്‍ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നുമാണ് ഓഫീസ് മാറ്റിസ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങളെ അവഗണിച്ച് തീരുമാനമെടുത്ത പോസ്റ്റ്മിസ്ട്രസിനെ സസ്‌പെന്റ് ചെയ്യണമെന്നും കാട്ടില്‍ക്കടവ് വികസന സമിതി ആവശ്യപ്പെട്ടു.
















