കല്പറ്റ : കേരളത്തില്‍ ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്. വിമോചനയാത്രയുടെ സമാപനസമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളെയും ജനം മടുത്തു. ഒരുമാറ്റത്തിനായി കാതോര്‍ക്കുന്ന ജനങ്ങള്‍ക്ക് ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായ കുമ്മനത്തിന്റെ നേതൃത്വം ആശ്വാസം നല്‍കും. സമസ്തസ മേഖലയില്‍നിന്നുള്ളവര്‍ ബിജെപിയെ സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുചോദിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നാണ്.
ശോഭാ സുരേന്ദ്രന്, പി.എം. വേലായുധന്, കെ.പി.ശ്രീശന് തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ ശ്രീനി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: