ആലപ്പുഴ: സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ ജില്ലാ അദാലത്തിന്റെ ഒന്നാംഘട്ടം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അമ്പലപ്പുഴ താലൂക്കില്‍പ്പെട്ട 54 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കമ്മിഷന്‍ ചെയര്‍മാന്‍ മുന്‍ ജഡ്ജി ഡോ. പി.എന്‍. വിജയകുമാര്‍, എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ് എന്നിവര്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരില്‍കേട്ട് പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു.
54 കേസുകളില്‍ കമ്മിഷന്‍ 30 കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു. പുതിയ 70 പരാതികള്‍ സ്വീകരിച്ചു. വീട്ടിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി തെളിവില്ലെന്ന കാരണത്താല്‍ ഒഴിവാക്കിയത് ബാലപീഡന നിരോധന നിയമം, പട്ടികജാതി പീഡനനിരോധന നിയമം എന്നിവ പ്രകാരം ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശിക്കുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പുനരന്വേഷണം നടത്താന്‍ കമ്മിഷന്‍ ഉത്തരവായി.
ആര്യാട് വടക്ക് ഹരിജന്‍ കോളനി നിവാസിയായ എഴുപതുകാരന്‍ സഞ്ചാരസ്വാതന്ത്ര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് നല്‍കിയ പരാതിയില്‍ ആര്‍ഡിഒ സംഭവസ്ഥലം സന്ദര്‍ശിച്ച് മാര്‍ഗ്ഗതടസ്സം നീക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പു നല്‍കുന്നതിന് കമ്മിഷന്‍ ഉത്തരവായി.
















