തുറവൂര്‍: പോലീസ് ജീപ്പ് കട്ടപ്പുറത്ത്. കുത്തിയതോട് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത് എന്നീ മുന്നു പഞ്ചായത്തുകളുടെ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള കത്തിയതോട് പോലീസ് സ്റ്റേഷനിലെ ജീപ്പ് കേടായതോടെയാണ് പെട്രോളിംഗ് ഉള്‍പ്പടെയുളള ദൈനംദിനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുന്നത്. ഉത്സവ തിരുനാള്‍ കാലമായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇവിടങ്ങളില്‍ എത്തിച്ചേരാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ 18 ന് തൈക്കാട്ടുശേരിയില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ കെട്ടി വലിച്ചാണ് ജീപ്പ് സ്റ്റേഷനിലെത്തിച്ചത്. കഴിഞ്ഞ മാസത്തില്‍ കുത്തിയതോട് സി.ഐ.ഓഫീസിലെ ജീപ്പ് കേടായതിനാല്‍ താല്‍ക്കാലിതമായി ലഭിച്ച സുമോയിലാണ് പോലീസ് ഡ്യൂട്ടിക്ക് പോകുന്നത്. സാമൂഹിക വിരുദ്ധ സംഘങ്ങളും മറ്റും വിലസുന്ന തീരദേശ മേഖലയുള്‍പ്പെടയുള്ള പ്രദേശങ്ങളുടെ ചുമതല വഹിക്കുന്ന സ്റ്റേഷനില്‍ വാഹനമില്ലാത്തത് ക്രമസമാധാന പാലനത്തിന് തടസ്സമാവുകയാണ്.
















