കല്‍പ്പറ്റ : വികസനകേരളത്തിനായി എല്ലാവര്ക്കും അന്നം, വെള്ളം, തൊഴില്‍, ഭൂമി, തുല്യനീതി എന്ന മുദ്രാവാക്യവുമായി ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് വയനാട്ടില്‍ ഊഷ്മള വരവേല്‍പ്പ്.
കണ്ണൂര്‍ ജില്ലയില്‍നിന്നും വയനാട്ടിലേക്ക് പ്രവേശിച്ച യാത്രക്ക് ജില്ലാ അതിര്‍ത്തിയായ ബോയ്സ് ടൗണില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പ്രൗഢോജ്ജ്വല വരവേല്‍പ്പ് നല്കി. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സംസ്ഥാന സമിതിയിംഗം കെ.സദാനന്ദന്, ടി.എ.മാനു, കെ.എം.പൊന്നു, ഇ.കെ.ഗംഗാധരന്, അഖില്‍പ്രേം, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.കെ.ഉദയന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി വി.കെ.സുരേന്ദ്രന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സനല്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് പുനത്തില്‍ കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ബോയ്സ് ടൗണില്‍നിന്ന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വിമോചനയാത്രയെ മാനന്തവാടിയിലെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
മാനന്തവാടിയില്‍ നടന്ന പൊതുയോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു. പി.കെ.വീരഭദ്രന് സ്വാഗതും ജിതിന്‍ഭാനു നന്ദിയും പറഞ്ഞു.
ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വിമോചനയാത്രയിലെ ജനപങ്കാളിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: