ചങ്ങനാശ്ശേരി: ചങ്ങനാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. തിരുവല്ലാ മുത്തൂര്‍ സ്വദേശി റാഫി(38),എടത്വാ നീരേറ്റുപുറം റോബിന്‍(32) എന്നിവരാണ് ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൃക്കൊടിത്താനം സ്വദേശി ജെബി രക്ഷപ്പെട്ടു. ഇന്നലെ രാത്രി നടന്ന വാഹനപരിശോധനയ്‌ക്കിടെ ഇരിപ്പാറയിലലെ ലെവല്‍ക്രോസിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് പരിശോധിച്ചതിനിടെയാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. രണ്ടുപായ്‌ക്കറ്റ് മോര്‍ഫിന്‍, ഒരു പായ്‌ക്കറ്റ് ഫെനര്‍ഗാന്‍, സിറിഞ്ചുകള്‍, സൂചി എന്നിവ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കു മയക്കുമരുന്നു എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് കരുതുന്നത്.എസ്.ഐ. സിബി തോമസ്,എ.എസ്.ഐ സുനില്‍കുമാര്‍,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബെന്നി,അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ നേരത്തെ മയക്കുമരുന്നു കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
















