തലയോലപ്പറമ്പ്: മലയാള സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 108-ാം ജന്മദിനമായ ഇന്ന് കീഴൂര്‍ ഡി.ബി കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഷീര്‍ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ചതുര്‍ദിന മാധ്യമ സാഹിതി ശില്പശാലയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് “ബഷീര്‍ ദര്‍ശനങ്ങളുടെ അന്തര്‍ദേശീയ പ്രസക്തി” എന്ന വിഷയത്തെ സംബന്ധിച്ച് നടത്തുന്ന മാധ്യമ സെമിനാര്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ പൗത്രിയും മുതിര്‍ന്ന പത്ര പ്രവര്‍ത്തകയും എഴുത്തകാരിയുമായ എം. സരിതാ വര്‍മ്മ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരും സാഹിത്യ ഗവേഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നാടകകൃത്തും കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എച്ച്. സദാശിവന്‍പിള്ള നാടകീയത ബഷീര്‍ കൃതികളില്‍ എന്ന് വിഷയത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സമിതിയുമായി സഹകരിച്ചു കൊണ്ട് ബഷീര്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ബഷീറിന്റെ ജന്മദിനമായ ഇന്ന് ബഷീറിന്റെ ജന്മനാട്ടില് സംഘടിപ്പിക്കുന്ന ഏക സാഹിത്യ പരിപാടിയാണ് കീഴൂര്‍ ഡി.ബി കോളേജില്‍ നടക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ. എച്ച് സദാശിവന് പിള്ള അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: