മുത്തങ്ങ:വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിനു കീഴിലുള്ള കടുക്കാകുനിയില് ഒരു ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലാണ് മരണകാരണം. 20ന് പുലര്‍ച്ചെ 6 മണിയോട് കൂടിയാണ് 7 വയസോളം പ്രായമുള്ള കടുവയുടെ ജഡം വനപാലകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം) & ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ജി. ഹരികുമാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം)പ്രമോദ് ജി. കൃഷ്ണന്, വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & വൈല്‍ഡ്ലൈഫ് വാര്ഡന് പി. ധനേഷ്കുമാര്‍ , ഫഌയിംഗ് സ്ക്വാഡ് ഡി. എഫ്. ഒ, ആസിഫ് തുടങ്ങിയ ഉന്നതതല ഉദേ്യാഗസ്ഥരുടെ സംഘം സ്ഥലം പരിശോധിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുത്തങ്ങ അസി. വൈല്‍ഡ്ലൈഫ് വാര്ഡന് ഹീരലാലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തിയ ശേഷം ഉച്ചയോടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ കാര്യാലയത്തില്‍ വച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് രൂപീകരിച്ച വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. ജഡം കണ്ടെത്തിയ സ്ഥലത്ത് പെട്രോളിംങ് ശക്തമാക്കുകയും ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് വൈല്‍ഡ്ലൈഫ് വാര്ഡന് പി. ധനേഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: