കുന്നത്തൂര്‍: മാറിടത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ കാലിന് പരുക്കേറ്റു.
ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ചാണ് കാലിന് ഗുരുതരമായി പരുക്കേറ്റത്. എന്നാല്‍ സംഭവം മറച്ചുവയ്‌ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെന്ന ആരോപണം ശക്തമാണ്. ശൂരനാട് തെക്ക് പതാരം ആനൂര്‍ വിലാസത്തില്‍ അമ്പിളി(48) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഗുരുതരപരുക്കുകളോടെ കഴിയുന്നത്.
കഴിഞ്ഞ മാസം 29നാണ് മുഴനീക്കം ചെയ്യുന്നതിനായി വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചീരങ്കാവ് ഇഎസ്‌ഐ ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍ നടന്നത്.
ഓപ്പറേഷനു ശേഷം ഐസിയുവിലേക്ക് മാറ്റിയ ഇവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ കാലിന് വേദന എടുക്കുന്നതായി പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് അമ്പിളിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ വേദന കൂടുകയും മുറിവ് അഴിച്ച് പരിശോധിക്കുകയുമായിരുന്നു.
അപ്പോഴാണ് ഒമ്പത് തയ്യലുള്ള ഭീമമായ പരുക്കാണ് ഏറ്റതെന്ന് മനസിലാകുന്നത്. തുടര്‍ന്ന് വീണ്ടും ഇഎസ്‌ഐ ആശുപത്രിയിലെത്തുകയായിരുന്നു.
എന്നാല്‍ എങ്ങനെ മുറിവ് സംഭവിച്ചുവെന്ന് ഇതുവരെയും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വീട്ടമ്മ ഇപ്പോഴും ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാസ്ത്രക്രിയ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാവാം മുറിവിന് ഇടയാക്കിയതെന്നാണ് സൂചന. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സായി ജോലിചെയ്യുകയാണ്.
മൂത്തമകന്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. അതുവഴിയാണ് വീട്ടമ്മ ചികിത്സക്കായി ഇഎസ്‌ഐയിലെത്തിയത്. ആര്‍മി ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നും ജില്ലാ കളക്ടര്‍, എസ്പി, ഇഎസ്‌ഐ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.
















