കൊല്ലം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം യുഡിഎഫിന്റെ ശത്രുവാണെന്ന ആരോപണവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വെക്കുകയാണ് ഡോ.കെ.എം.എബ്രഹാം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഷ്യൂ കോര്‍പ്പറേഷന്‍ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്വകാര്യകുത്തകകള്‍ക്ക് വേണ്ടി കാഷ്യൂകോര്‍പ്പറേഷനെ തകര്‍ക്കാനാണ് ശ്രമം നടന്നതെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. ഈ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















