ആശുപത്രികളില്‍ ചികില്‍സ നല്‍കിയില്ല
ബത്തേരി: ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികില്‍സാ നിഷേധം. നമ്പ്യാര്‍കുന്ന് കല്ലൂര്‍ കോളനിയിലെ രാജന്റെ ഭാര്യ ശാന്തയെയാണ് താലൂക്കാശുപത്രിയില്‍ നിന്നുള്‍പ്പടെ മടക്കി അയച്ചത്. ശനിയാഴ്ച രാത്രിയിലാണ് ചികില്‍സതേടിയെത്തിയത്. വേദന കൂടിയതിനത്തുടര്ന്ന് നമ്പ്യാര്‍കുന്നില്‍ നിന്നും ആംബുലന്‍സിലാണ് ശാന്തയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ മുന്‍പ് ഇതേ ആസ്പത്രിയില്‍ നിന്നും ചികിത്സ തേടാത്തതിനാല്‍ ഇവിടെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. നമ്പ്യാര്‍ കുന്നിലുള്ള ആശുപത്രിയില്‍ നിന്നാണ് നേരത്തെ ചികിത്സ തേടിയിരുന്നത്. മുന്‍പ് നടത്തിയ ചികിത്സയുടെ എല്ലാ ശീട്ടുകളും പരിശോധനാഫലങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. രണ്ടു കുട്ടികളുള്ളതിനാല്‍ പ്രസവം കോഴിക്കോട് മെഡിക്കല്‍ കോളേജിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോടേക്ക് പോകുന്ന വഴിക്കാണ് ഇവര്‍ താലൂക്ക് ആസ്പത്രിയില്‍ എത്തിയത്. താലൂക്ക് ആസ്പത്രിയല്‍ ഇറക്കി ആംബുലന്‍സ് തിരിച്ചു പോയി. താലൂക്ക് ആസ്പത്രിയില്‍ നിന്നും ചികിത്സ ലഭിക്കില്ലെന്നായതോടെ ഒരു ഓട്ടോ െ്രെഡവറുടെ സഹായത്തോടെ ഇവര്‍ സ്വകാര്യ ആസ്പത്രിയിലെത്തി. എന്നാല്‍ ഇവിടെ ഡോക്ടറില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആസ്പത്രിയിലെത്തിയപ്പോളും ഇതു തന്നെയായിരുന്നു സ്ഥിതി. ഒടുവില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി. ജീവനക്കാരനും ആംബുലന്‍സ് െ്രെഡവറുമാണ് ഇവരുടെ സഹായത്തിനെത്തിയത്. പോലിസില്‍ അറിയിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ല. ഒടുവില്‍ വീണ്ടും താലൂക്ക് ആസ്പത്രിയില്‍ എത്തി സെക്യൂരിറ്റിജീവനക്കാരനോടും ഡ്യൂട്ടിയിലുള്ളവരോടും പ്രശ്നമുണ്ടാക്കുകയായിരുന്നു. രംഗം വഷളാകുമെന്ന് കണ്ടതോടെയാണ് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടു കൊടുക്കാന്‍ തയ്യാറായത്. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും ചികില്‍സക്കായി പുറപ്പെട്ട ശാന്തയെ ഞായറാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: