മലപ്പുറം: തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല നാലാം വയസ്സിലേക്ക്. ഭാഷാപരവും സാംസ്കാരികവും ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിവിധ പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്ക്കരിക്കുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകം, മാധ്യമപഠനം എന്നീ വിഷയങ്ങളില്‍ എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ ആരംഭിച്ചു. മലയാളം സര്‍വകലാശാലയിലെ അക്കാദമിക് ഗവേഷണം മികവുറ്റതാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എഴുത്തച്ഛന് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസത്തില്‍ എഴുത്തച്ഛന് ദേശീയ സെമിനാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കും. എഴുത്തച്ഛനെന്ന ഭാഷാപിതാവിനെയും ഭക്തിപ്രസ്ഥാനത്തിലെ മഹാകവിയുടെയും സാമൂഹികമാറ്റങ്ങളുടെ നാന്ദികുറിച്ച ക്രാന്തദര്ശിയുടെയുടെയും സംഭാവനകളെ ദേശീയ നവോത്ഥാത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ ഭാഷാഭേദ സര്‍വ്വേയും സംസ്കാര പൈതൃക സര്‍വ്വേയും ഈ വര്‍ഷം വയനാട്ടില്‍ നടക്കും. ഇതോടൊപ്പം ആദിവാസി കലകള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്റേഷനും നടക്കും. പ്രശസ്ത എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും സംഭാഷണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സുവര്‍ണരേഖ പദ്ധതിക്കും ഈ വര്‍ഷം തുടക്കമാകും.
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓദ്യോഗിക ജോലികളില്‍ സഹായിക്കുവാന്‍ അവസരം നല്കുന്ന മറ്റൊരു പദ്ധതിയാണ് സ്റ്റുഡന്റ് സ്റ്റാഫ് പദ്ധതി. ഒരു മാസം 10 മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാം. മണിക്കൂറിന് 150 രൂപ നിരക്കില്‍ പ്രതിഫലം നല്‍കും. സര്‍വകലാശാലക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് നല്കിയാല് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: