മുംബൈ: ഐപിഎല്‍ വാതുവയ്‌പ്പ് കേസില്‍ അജിത് ചാന്ദിലയ്‌ക്ക് ആജീവനാന്ത വിലക്ക്. മുംബൈ താരം ഹികേന്‍ ഷായ്‌ക്ക് അഞ്ചു വര്‍ഷവും വിലക്ക് ഏര്‍പ്പെടുത്തി. ബിസിസിഐ അച്ചടക്ക സമിതിയുടേതാണു നടപടി.
2013ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ വാതുവയ്‌പ്പു നടത്തിയെന്നാരോപിച്ച് ശ്രീശാന്തിനൊപ്പം ചാന്ദിലയും അങ്കിത് ചവാനും അറസ്റ്റിലായിരുന്നു. അച്ചടക്ക സമിതി ശ്രീശാന്തിനും അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചാന്ദിലയ്‌ക്കു സസ്‌പെഷന്‍ഷന്‍ മാത്രമേ നല്‍കിയരുന്നുള്ളൂ. തെളിവെടുപ്പ് വൈകിയതിനാലായിരുന്നു ഇത്.
കഴിഞ്ഞ 24ന് ചാന്ദില അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരായിരുന്നു. ഇതിനു ശേഷമാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം. ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഐപിഎല്‍ കേസ് പരിഗണിച്ച പട്യാല ഹൗസ് കോടതി താരങ്ങളെ വെറുതേവിട്ടിരുന്നു.
















