കല്‍പ്പറ്റ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2012ല്‍ വയനാടിനായി പ്രഖ്യാപിച്ച കേരളാ ട്രൈബല്‍ യൂണിവേഴ്സ്റ്റി ചുവപ്പുനാടയില്‍. കേരളത്തിലെ വനവാസികളുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച മുന്‍നിര്‍ത്തിയാണ് വനാവസി സര്‍വ്വകലാശാല പ്രഖ്യാപിച്ചത്. വനവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍വ്വകലാശാല ലക്ഷ്യമിട്ടത്.ഒഡീസയിലെ കലിംഗ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മാതൃകയിലാണ് വനവാസി സര്‍വ്വകലാശാല വിഭാവനം ചെയ്തത്. വൊക്കേഷണല്‍ വിദ്യാഭ്യാസം, പ്രൈമറിതലം മുതല്‍ ഗവേഷണം വരെ സര്വ്വകലാശാലയിലുണ്ടാവും. വയനാട് മുന്‍ സബ് കളക്ടറായിരുന്ന എസ് ഹരികിഷോറിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയമിച്ചിരുന്നു. മന്ത്രി പി.കെ.ജയലക്ഷ്മി 2012 ല്‍ കലിംഗ സന്ദര്‍ശിച്ച് സര്‍വ്വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കംകുറിച്ചു. മാനന്തവാടി മക്കിമലയിലെ 100 ഏക്കറിലുള്ള പ്രിയദര്‍ശിനി ചായതോട്ടത്തില് 30 കോടി രൂപ ചിലവില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിശ്ചയിച്ചത്. 350 കുട്ടികള്‍ക്ക് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കാവുന്ന രീതിയില്‍ നവോദയ വിദ്യാലയ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. സര്‍വ്വകലാശാലയെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതി രേഖയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പിടിപ്പുകേടുമൂലം പദ്ധതികള്‍ ഫയലില്‍തന്നെ ഉറങ്ങുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: