Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുളങ്ങളും ചിറകളും ശോച്യാവസ്ഥയില്‍; നവീകരണ തുകകള്‍ പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 11:39 am IST
in Kollam

കുന്നത്തൂര്‍: പൊതുകുളങ്ങളുടെയും ചിറകളുടെയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി ത്രിതലപഞ്ചായത്തുകള്‍ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കാതെ പാഴായിപോകുന്നു.

കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള കുന്നത്തൂര്‍ താലൂക്കില്‍ ചെറുതും വലുതുമായ അമ്പതില്‍പരം കുളങ്ങളും ചിറകളും ഉണ്ടെങ്കിലും അവയിലെ ജലം ഫലപ്രദമായി ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നും എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇത്തരം ജലസ്രോതസുകളുടെ നവീകരണങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നത്. പലപ്പോഴും നവീകരണപ്രവര്‍ത്തനമെന്നാല്‍ ചിറകള്‍ക്കുചുറ്റും കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണം മാത്രമായി ഒതുങ്ങും. ഇത് കരാറുകാരെ സഹായിക്കുവാനും അതുവഴി കമ്മീഷന്‍ പറ്റാറുള്ള അധികൃതരുടെ പദ്ധതി ഉപയോഗിച്ച് ജലസ്രോതസുകളിലെ പായലുകളും മറ്റ് മാലിന്യങ്ങളും കോരി വൃത്തിയാക്കുമെങ്കിലും ഇത് ഒറ്റത്തവണയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ആഫ്രിക്കന്‍ പായലുകള്‍പോലുള്ള കളകളുടെ വിത്തുകള്‍ വീണ്ടും വളര്‍ന്ന് ജലോപരിതലത്തില്‍ വ്യാപിക്കുകയാണ്. ഇവ പൂര്‍ണമായും നീക്കം ചെയ്യാന്‍ നിരവധി തവണ ഈ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. എന്നാല്‍ അധികൃതര്‍ ഇതിന് മുതിരാറില്ല. മറ്റൊരു പ്രധാന പ്രശ്‌നമാണ് കുളങ്ങളും ചിറകളും മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി ചിലര്‍ കാണുന്നത്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി ഇവിടെ കൊണ്ടുതള്ളുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി, സെപ്റ്റിക് മാലിന്യങ്ങളും വലിയ രീതിയില്‍ നിക്ഷേപിക്കാനുള്ള ഇടം ആയിത്തീരുകയാണ് ഇത്തരം ജലസംഭരണികള്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് കുളങ്ങളുടെ നവീകരണത്തിനായി മുന്നിട്ടിറങ്ങുന്ന അധികൃതര്‍, നവീകരിച്ച കുളങ്ങളുടെയും ചിറകളുടെയും തുടര്‍സംരക്ഷണത്തിനും ജലത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും മേല്‍നോട്ടം വഹിക്കുന്നില്ല എന്നുള്ളതാണ് വസ്തുത.

കടപുഴ ചിറ്റുമല ചിറക്ക് അഞ്ചുകോടിയും ചക്കുവള്ളി ചിറക്ക് ഒന്നരകോടിയും ഉള്‍പ്പെടെ താലൂക്കിലെ ജലസംഭരണികളുടെ സംരക്ഷണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടികള്‍ ചെലവഴിച്ചെന്നും എന്നാല്‍ ഉദ്യോഗസ്ഥതലത്തിലുള്ള പിടിപ്പുകേടും കരാറുകാരുടെ അനാസ്ഥയും മൂലം അവയില്‍ മിക്ക പദ്ധതികളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാരിന് കടുത്ത സാമ്പത്തികബാധ്യതകള്‍ വരുത്തി വയ്‌ക്കുന്നുണ്ടെന്നും സ്ഥലം എംഎല്‍എ കൂടിയായ കോവൂര്‍ കുഞ്ഞുമോന്‍ പറയുന്നു.

വേനല്‍ കടുത്തതോടെ ശാസ്താംകോട്ട തടാകത്തില്‍ നിന്നുമുള്ള ജലവിതരണം കുറയുകയും തന്മൂലം താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിലായി. അതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി നെട്ടോട്ടമോടുന്ന അധികൃതര്‍ക്ക് മുമ്പില്‍ തെളിനീരുറവകളായ ഇത്തരം കുളങ്ങളും ചിറകളും അപ്പോഴും മാലിന്യകൂമ്പാരങ്ങളായി തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.