എസ്പിസിഎസ് പ്രസിദ്ധീകരിച്ച ബേബി എല്ലാറയുടെ തൃപ്പടിദാനം എന്ന നോവലില്‍ ആരേയും പിടിച്ചിരുത്തുന്ന കഥാമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞിരിക്കുന്നു. പച്ചയായ ജീവിതസത്യങ്ങള്‍, തെറ്റുകളിലെ ശരികളില്‍ ശരികളിലെ തെറ്റുകളും വൈവിധ്യമുള്ള നേര്‍ക്കാഴ്ചകള്‍, അനുവാചകരെ അലോസരപ്പെടുത്താതെ വായനാസുഖം ആവോളം തരുന്ന രചനാവൈഭവം.
സുഹൃത്ബന്ധം എന്താണെന്നും അതിന്റെ ആഴം എത്രത്തോളമാണെന്നും ഇതില്വരച്ചുകാട്ടുന്നു. നന്മകളും മൂല്യങ്ങളും അന്യംനിന്നുപോകുന്ന ഈ ലോകത്ത് പാണ്ഡിത്യവും നിര്‍വികാരതയും മുഖംമൂടിയായി നമ്മളൊക്കെ കൊണ്ടുനടക്കുമ്പോള്‍ ഒന്നിനോടും സന്ധിയില്ലാതെ ശരിയുടെ നേര്‍വരകളില്‍ മാത്രം ചവുട്ടി നീതിക്കുവേണ്ടി കൂസലില്ലാതെ ദുഖങ്ങളും പരിഭവങ്ങളും ദുരിതങ്ങളും മറന്ന് സ്വന്തമായി സൂക്ഷിച്ച ജീവിതശൈലിയുമായി പുത്തന്‍ മാനം തേടുന്ന കഥാപാത്രങ്ങള്‍.
കാലഹരണപ്പെട്ട ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ചിന്താരീതികളുടേയും കുരുക്കില്‍പ്പെടാതെ വിശ്വാസത്തിന്റെ പഞ്ചേന്ദ്രിയ സ്പര്‍ശമുള്ള വിശാലതയിലേക്കും ആദര്ശഗന്ധമുള്ള ഔന്നത്യങ്ങളിലേക്കും ഉയരുന്ന ചിന്താരീതികള്‍, വേറിട്ട വ്യാഖ്യാന രീതി, ലളിതമായ ഭാഷയും പ്രയോഗങ്ങളും, മൗനനൊമ്പരങ്ങളും ഈ നോവലിന്റെ സവിശേഷതയാണ്. എത്ര വായിച്ചാലും മുഷിയാത്ത നോവല്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: