കൊല്ലം: സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്വട്ടേഷന്‍ അക്രമണം. ഇരവിപുരം വാളത്തുംഗല്‍ കാഞ്ഞിരക്കാട്ട് വയലിന് സമീപം കഴിഞ്ഞ ദിവസമാണ് അക്രമണം നടന്നത്. അക്രമണത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് അഭിലാഷ്‌രാജ്(32) രജനീഷ്(36) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ക്ക് തലക്ക് എട്ട് തുന്നിക്കെട്ടുണ്ട്.
പരുക്കേറ്റ രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞിരക്കാട് ബാലഭദ്രദേവീ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരികെവരുമ്പോഴാണ്. പ്രദേശവാസികളും നിരവധി കേസിലെ പ്രതികളുമായ അലി, ഫിറോസ്, പ്രശാന്ത്, സബീര്‍, നിയാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗസംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. ഇവരില്‍ നാല് പേരെ ഇരവിപുരം പോലീസ് പിടികൂടി. കോടതിയില്‍ ഹാരാക്കിയ ഇവരെ റിമാന്റു ചെയ്തു.
വാളത്തുംഗല്‍ പരിസരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയില്‍പ്പെട്ടവരാണ് അക്രമണം നടത്തിയ പ്രതികളെല്ലാം തന്നെ. ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
റെയില്‍വേ സാമഗ്രികള്‍ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് പ്രശാന്ത്. സ്ത്രീകള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി ശല്യപ്പെടുത്തുന്നതും ഈ സംഘത്തിന്റെ പതിവാണ്. കഞ്ചാവ്, മയക്കുമരുന്ന്, മദ്യം എന്നിവ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുന്നതും ഈ സംഘമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
















