കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സെന്‍ട്രലൈസ്ഡ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സെന്റര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംഡിയും സിഇഒയുമായ വി.ജി. മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ടുമെന്റ്, റീട്ടെയില്‍ ലോണ്‍ ഹബ് ആന്റ് ട്രാന്സാക്ഷന് ബാങ്കിംഗ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവ ഈ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുക. അക്കൗണ്ട് തുറക്കല്‍ മുതല്‍ റീട്ടെയില്‍ വായ്പകള്‍ വരെയുള്ള ബാങ്കിന്റെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കേന്ദ്രീകൃതമാക്കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമതയും വേഗതയുമുള്ള സേവനം ലഭ്യമാകുമെന്ന് വി.ജി മാത്യു പറഞ്ഞു.
ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ്. കെ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശിവകുമാര്‍. ജി, ജനറല്‍ മാനേജര്‍ റാഫേല്‍ ടി.ജെ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: