രാജപുരം: റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മുറിച്ചുവെങ്കിലും മുറിച്ചിട്ട മരക്കഷണങ്ങള്‍ ഇനിയും നീക്കിയില്ല.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോടോം ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളില്‍ അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങളാണ് മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചിട്ടത്. കള്ളാര്‍ ടൗണില്‍ മുറിച്ചിട്ട മരങ്ങള്‍ ഇപ്പോഴും റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതു വീണ്ടും ഭീഷണി സൃഷ്ടിക്കുകയാണ്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് കൂട്ടിയിട്ട മരം ബുദ്ധിമുട്ടുണ്ടാക്കുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്നുവെന്നതിന്റെ മറവില്‍ ആവശ്യത്തിനും അനാവശ്യത്തിനും മരങ്ങള്‍ മുറിച്ചപ്പോള്‍ മുറിക്കാന്‍ കാട്ടിയ തിടുക്കം കൂട്ടിയിട്ട മരം നീക്കാന്‍ കാട്ടാത്തത് പരാതിക്കിടയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: