നമസ്‌തേ രാമ രാമ പുരുഷാദ്ധ്യക്ഷ വിഷ്‌ണോ
നമസ്‌തേ രാമ രാമ ഭക്തവത്സലാ രാമ
നമസ്‌തേ ഋഷികേശ, രാമ രാഘവാ രാമ
നമസ്‌തേ നാരായണ, സന്തതം നമോളസ്തുതേ
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പ്പതേ
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടി സദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദാഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്വലരത്‌നകുണ്ഡലാഞ്ചിതഗണ്ഡം
കമലദലലോലവിമലവിലോചനം
കമലോല്‍ഭവനതംമനസാ രാമമീഡേ
(തുഞ്ചത്തെഴുത്തച്ഛന്‍)
















