കൊല്ലം: എല്ലാവര്‍ക്കം അന്നം, മണ്ണ്, വെള്ളം, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രക്ക് ഫെബ്രുവരി ഏഴിന് വൈകിട്ട് ആറിന് കൊല്ലം നഗരത്തില്‍ വന്‍സ്വീകരണം നല്‍കും. ഇതിന്റെ തയ്യാറെടുപ്പിനായി 16ന് വൈകിട്ട് നാലിന് കൊല്ലം സുമംഗലി ആഡിറ്റോറിയത്തില്‍ സ്വാഗതസംഘം രൂപീകരണയോഗം നടക്കും. യോഗം ബിജെപി പ്രസിഡന്റ് എം.സുനില്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ് അധ്യക്ഷത വഹിക്കും.
















