കൊല്ലം: സിവില്‍സ്റ്റേഷനിലെ നവീകരിച്ച സ്റ്റാഫ് കാന്റീന്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ എസ്.ചിത്ര, എഡിഎം എം.എ.റഹീം, ആര്‍ഡിഒ എം.വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍, എഡിഎം, എച്ച് എസ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാന്റീന്‍ അഡൈ്വസറി കമ്മിറ്റിക്കാണ് കാന്റീന്‍ നടത്തിപ്പിന്റെ മേല്‍നോട്ട ചുമതല. കാന്റീനില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് കാന്റീനിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ എസ്ബിടിയുടെ സഹായവും ലഭിച്ചിട്ടുണ്ട്. ടികെഎം എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ പൂര്‍ണിമയാണ് പുതിയ കാന്റീനിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. പഴയ ജീവനക്കാരെ പ്രത്യേക പരിശീലനം നല്‍കിയാണ് പുതിയ കാന്റീനില്‍ നിയമിച്ചത്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കും.
















