ശബിരമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തിച്ചേര്‍ന്ന അയ്യപ്പന്മാര് പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നു. എണ്ണത്തില്‍ കുറവായ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ഭക്തരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. മാസ്റ്റര്‍പ്ലാന്‍ പദ്ധതിപ്രകാരം പണികഴിപ്പിച്ച ടോയ്ലറ്റ് ബ്ലോക്കിന് മുന്നില്‍ ഒരേസമയം നൂറുകണക്കിന് തീര്‍ത്ഥാടകരാണ് പ്രാഥമിക വൃത്തിക്ക് വേണ്ടി നീണ്ടനിരയില്‍ സ്ഥാനം പിടിക്കേണ്ടിവന്നത്. ഇവിടെ മലമൂത്ര വിസര്‍ജ്ജനത്തിനും കുളിക്കുന്നതിനും അമിതകൂലി ഈടാക്കുന്നതായും ആക്ഷേപമുണ്ട്. മൂത്രമൊഴിക്കുന്തിന് അഞ്ചുരൂപയും കക്കൂസില്പോകുന്നതിന് പത്ത് രൂപയും ഈടാക്കുന്നതായാണ് പരാതി ഉയര്ന്നട്ടുള്ളത്. സൗജന്യമായി പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാനായി നിര്‍മ്മിച്ചിട്ടുള്ള ശുചിമുറികള്‍ നിറഞ്ഞ് കവിഞ്ഞതോടെയാണ് പണം കൊടുത്ത് ഉപയോഗിക്കുന്ന ശുചിമുറികളിലേക്ക് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയത്. ഈ തിരക്ക് കണക്കിലെടുത്താണ് കരാറുകാര്‍ അയ്യപ്പന്മാരെ കൊള്ളയടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: