ബത്തേരി: മലയാളി വീട്ടമ്മയേയും മക്കളേയും ഗുണ്ടല്‍പേട്ടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് തൊമരിമല പുളിക്കല്‍ മറിയയുടെ മകളും ഗുണ്ടല്‍പേട്ട സലിം പാഷയുടെ ഭാര്യയുമായ മുബഷീറ (24),മക്കള്‍ മുഹമ്മദ് ഷായന് (മൂന്ന്), തെന്‍ഹ ഫാത്തിമ (നാല് മാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം മുബഷീറ തൂങ്ങി മരിച്ചെന്നാണ് പോലീസ് പറയുന്നത്.
ഭര്‍ത്താവിന്റേയും, ഭര്‍തൃവീട്ടുകാരുടേയും പീഢനമാണ് മരണകാരണമെന്ന് പറയപ്പെടുന്നു. സലിം പാഷ വീട്ടിലെത്തിയപ്പോഴാണ് ഇവര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഗുണ്ടല്പേട്ടയിലെത്തി പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. പിന്നീട് ചുള്ളിയോട് ജുമാമസ്ജിത് കബര്‍സ്ഥാനില്‍ സംസ്കരിച്ചു. ഗുണ്ടല്‍പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: