മീനങ്ങാടി : ക്വാറി മാഫിയയുടെ അക്രമത്തില്‍ ഗുരുതരമായ പരുക്കുകളോടെ എം. െജ.അനീഷ്(25)ഹരിതസേന പ്രവര്ത്തകന് കെ.എം.വര്‍ഗ്ഗീസ്സ് (50) എന്നിവരെ കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍സൈക്കിളില്‍ എത്തിയ നാലംഗസംഘം ഇരുമ്പ് വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
കാര്യമ്പാടിക്കടുത്ത് ചോമാടിയില്വച്ച് മാനന്തവാടിയില്‍ നിന്നും ബൈക്കില്‍ വരുമ്പോഴാണ് അനീഷിനും വര്‍ഗ്ഗീസിനും നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അനീഷിന്റെ നാല് പല്ലുകള്‍ നഷ്ടപ്പെടുകയും കയ്യുടെ എല്ല് രണ്ടിടത്ത് പൊട്ടുകയും ചെയ്തു. വര്‍ഗ്ഗീസിന്റെ ഇടതു കൈയ്ക് പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കൃഷ്ണഗിരിക്ക് സമീപം കൊളഗപ്പാറയ്ക്ക കീഴെ പ്രവര്‍ത്തനം തുടങ്ങുവാന്‍ ശ്രമിച്ച ക്വാറിയ്ക്കും ക്രഷറിക്കുമെതിരെ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപികരിക്കുകയും, പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്വാറി തുറന്ന് പ്രവര്‍ത്തിക്കാനായില്ല. ആക്ഷന്‍ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് ഇരുവരും ആക്രമണത്തിനിരയായതെന്നാണ് സംശയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: