പനമരം : ക്യാന്‍സര്‍, ഹൃദയം, ശ്വാസകോശ രോഗം, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, കിഡ്നി രോഗം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് തണലാവുകയാണ് പനമരം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഇതിന്റെ ആദ്യപടിയായി പാലിയേറ്റീവ് ദിനമായ ജനുവരി 15, 16 തിയതികളില്‍ പനമരം സാമൂഹ്യആരോഗ്യകേന്ദ്രത്തിന്റെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും സാന്ത്വനം പെയിന്‍
പനമരം സിഎച്ച്സിയില് നടന്ന കിടപ്പിലായ രോഗികളുടെ
പുനരധിവാസ പരിശീലനപരിപാടിയില്‍നിന്ന്
ആന്റ് പാലിയേറ്റീവ് സപ്പോര്‍ട്ടീവ് ഗ്രൂപ്പന്റെയും സഹകരണത്തോടെ പനമരം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിയേറ്റീവ് രോഗി-ബന്ധു സംഗമത്തില്‍ പങ്കാളികളാവുകയാണ്. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും ഇവരെ പരിചരിക്കുവാനുമുള്ള സാമൂഹിക പ്രതിബദ്ധത വിദ്യാര്‍ത്ഥികളില്‍ ചെറുപ്പകാലം മുതല്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാന അധ്യാപകന് വി.മോഹനന് പറയുന്നു. പനമരം സര്‍ക്കാര്‍ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗ ചുമതലയുള്ള ഡോക്ടര്‍ താഹിര്‍ അഹമ്മദും പദ്ധതിക്ക് നേതൃത്വം നല്കുന്നു. പദ്ധതിപ്രകാരം പനമരം, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികളുടെ ചികിത്സയും ഇവവര്‍ക്ക് നിത്യവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ പരിശീലനപരിപാടിയും നടത്താന്‍ ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികളില്‍ പാലിയേറ്റീവ് അവബോധം വളര്‍ത്തലും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ രോഗികള്‍ക്ക് നല്‍കലും പദ്ധതിയുടെ ഭാഗമായി നടക്കും. പനമരം ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ വി.ആര്.ഷീജ, സാന്ത്വനം ഗ്രൂപ്പിന്റെ സപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ അക്ബര്‍ അലി, മനോജ് തുടങ്ങിയവരും പാലിയേറ്റീവ് രംഗത്ത് സജീവമായുണ്ട്. വിദ്യാര്‍ത്ഥികളില്‍നിന്നും നല്ല പ്രതികരണമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതെന്ന് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിഡണ്ട് സി.എച്ച്.അഷറഫ് പറഞ്ഞു. സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍മാത്രം 1618 വിദ്യാര്‍ത്ഥികളുണ്ട്.16ന് നടക്കുന്ന രോഗി-ബന്ധു സംഗമത്തില്‍ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 300 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക.
ഇവര്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വരുംകാലങ്ങളില്‍ പാലിയേറ്റീവ് സന്ദേശം നല്കി വിദ്യാര്‍ത്ഥികളെ പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ സജീവമാക്കും. സംസ്ഥാനത്തുതന്നെ ഇത്തരം വിപുലമായ പരിപാടി ആദ്യമായാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ്കുമാര് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്കേശവേന്ദ്രകുമാര് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: