ബത്തേരി: ഓമ്നി വാനില്‍ എത്തിയ നാലംഗ സംഘം സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വാകേരി ഗവ. ഹൈസ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ കക്കടം റോഡില്‍ വച്ചായിരുന്നു സംഭവം. വാനിലുണ്ടായിരുന്ന നാലംഗ സംഘം വണ്ടിക്കുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കുട്ടിയെ ബോധം കെടുത്തുന്നതിനായി ക്ലോറോഫോം മണപ്പിക്കുകയും കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കാനും ശ്രമിച്ചിരുന്നു. കുട്ടിയുമായി പോകുമ്പോള്‍ വാഹനത്തിന്റെ വേഗത കുറഞ്ഞ സമയത്ത് പെണ്‍കുട്ടി പുറത്തേക്ക് ചാടുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. സംഭവത്തില്‍ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: