ഹരിപ്പാട്: കശ്മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച് രാജ്യ സേവാമെഡലിന് അര്‍ഹനായ ധീരജവാന്‍ കരുവാറ്റ എന്‍.സന്തോഷ്‌കുമാറിന്റെ 14-ാമത് വീരമൃത്യു ദിനാചരണം സ്മൃതി മണ്ഡപത്തില്‍ (പറൂര്‍ വീട്) നടന്നു. കരുവാറ്റായിലെ എന്‍എസ്എസ് ഹൈസ്‌കൂള്‍, കുമാരപുരം എല്‍പിബിഎസ്സ് സ്‌കൂള്‍, സെന്റ്.ജെയിംസ് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ധീരജവാന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി. ‘
ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കുവേണ്ടി ജീവന്‍ ബലി നല്‍കിയ മുഴുവന്‍ ധീരജവാന്മാര്‍ക്കും വേണ്ടി മൗനപ്രാര്‍ത്ഥന നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേശഭക്തി ഗാനാലാപനവും നടന്നു. ദേശീയ പതാക സ്മൃതിമണ്ഡപത്തില്‍ കരുവാറ്റ മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രംഗനാഥക്കുറുപ്പ് ഉയര്‍ത്തി.
ധീരജവാന്റെ അമ്മ കെ.സരസമ്മ അനുസ്മരണ സമ്മേളനം ദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ധീരജവാന് പൊതു സ്മാരകവും രാജ്യരക്ഷാ പഠന കേന്ദ്രവും ആരംഭിക്കുന്നതിന് ആവശ്യമായ ധനസഹായം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്ന് സരസമ്മ പറഞ്ഞു.
ആര്‍എസ്എസ് ശബരിഗിരിവിഭാഗ് കാര്യകാര്യ സദസ്യന്‍ ജെ.മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തി.
















