കല്‍പ്പറ്റ: യാത്രക്കാരിയെ അപമാനിച്ച കെ.എസ്.ആര്.ടി.സി. ബസ് കണ്ടക്ടര്‍ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ കോഴിക്കോട് സൗത്ത് കൊടിയത്തൂര്‍ പുത്തന്‍പീടികക്കല്‍ ഷൗക്കത്തലി (38)യെയാണ് ഇന്നലെ വൈകീട്ട് കല്‍പ്പറ്റയില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച രാവിലെ ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വച്ച് കല്‍പ്പറ്റ സ്വദേശിനിയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. ബംഗളൂരുവില്‍ നിന്ന് കല്പ്പറ്റക്കുളള ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരി രാവിലെ ഒമ്പതരയോടെ ബസില്‍ കയറിയിരുന്നു. ഈ സമയം ബസില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഷൗക്കത്തലിയും ഡ്രൈവറും ചായകുടിക്കാന്‍ പോയി. അധികം വൈകാതെ ഷൗക്കത്തലി തനിച്ചെത്തി തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി. യാത്രക്കാരി വിവരം ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇയാള്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് കല്‍പ്പറ്റ ടൗണില്‍ കാത്തു നിന്നു. ബംഗളൂരുവില്‍ നിന്ന് വൈകീട്ട് അഞ്ചരയോടെ ബസ് കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ ഷൗക്കത്തലിയെ പോലീസ് പിടികൂടി. പകരം കണ്ടക്ടറെ നിയോഗിച്ച് ബസ് കോഴിക്കോട്ടേക്ക് അയക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: