കാസര്‍കോട്: തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ നയിക്കുന്ന സാഗരതീര തീര്‍ത്ഥയാത്രയുടെ ജില്ലാതല സമാപനം 15ന് വൈകുന്നേരം 4മണിക്ക് പരവനടുക്കം കുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍ സ്മൃതി നഗറില്‍ (വീരബലിദാനി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് സ്മൃതി മണ്ഡപത്തില്‍) നടക്കും. എന്റെ ഭാഷ, എന്റെ മണ്ണ്, എന്റെ സംസ്കാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാണ് യാത്ര. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം വിശ്വവിഭാഗ് സംയോജക് എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്മാന് മേലത്ത് ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സമാജത്തിലെ വിവിധ തലത്തിലുള്ള ആചാര്യന്മാരായ എം.ദാമോദരന്‍ മാസ്റ്റര്‍ (കായികം, സാംസ്കാരികം), ഡോ.മേലത്ത് ചന്ദ്രശേഖരന് നായര്‍ (ഗ്രന്ഥകര്‍ത്താവ്), ഉസ്താദ് ഹസ്സന്‍ബായ് (സംഗീതം), വി.കണ്ണന് (കോല്‍ക്കളി), പി.രാഘവന് നായര്‍ (കിണര്‍ നിര്‍മ്മാണം), സേതുരാമന് പെരുമലയന് (അനുഷ്ഠാന കല), കുല്‍സു അബ്ദുല്ല (രംഗശില്പം) എന്നിവരെ കവി എസ്.രമേശന് നായര്‍ ആദരിക്കും. കെ.കെ.പിള്ള, ചാരുസീത മേലത്ത് എന്നിവരുടെ പുസ്തക പ്രകാശനം നടക്കും. തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തക പരിചയം നടത്തും. പി.യു.വി.കുഞ്ഞപ്പന്, ജയരാജ് കോടോത്ത് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. സ്വാഗതസംഘം ജന.കണ്‍വീനര്‍ നാരായണന് വടക്കിനിയ സ്വാഗതവും തപസ്യ ശംഭുനാട് യൂണിറ്റ് സെക്രട്ടറി എന്‍.പി.പവിത്രന് നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ ഡോ.മേലത്ത് ചന്ദ്രശേഖരന് നായര്‍, നാരായണന് വടക്കിനിയ, കെ.സി.മേലത്ത്, പവിത്രന് കൈന്താര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: