ആലപ്പുഴ: പഴയനടക്കാവ് റോഡിന്റെ നിര്‍മ്മാണം ഒരാഴ്ചയ്‌ക്കകം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കിടപ്പുസമരം നടത്തും.
കെ.സി. വേണുഗോപാല്‍ എംപിയുടെ ഓഫീസിനു മുന്നില്‍ നടത്തുന്ന കിടപ്പുസമരം ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത് അറിയിച്ചു.
















