ആലപ്പുഴ: ജില്ലയില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു. അപകടങ്ങളും പതിവായി. ഋഷിരാജ് സിങ്് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ 2013 ല്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് പൂര്‍ണമായും ഉപേക്ഷിച്ചത് . ഗതാഗത നിയമലംഘനങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുകയും കുറ്റക്കാര്‍ക്കാര്‍ക്കെതിരേ നടപടി എടുക്കുന്നതുമായിരുന്നു പദ്ധതി. അമിതവേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയവ ഫോണ്‍ മുഖേനയോ എസ്എംഎസിലൂടേയോ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചാല്‍ നടപടിയെടുക്കാന്‍ പദ്ധതി പ്രകാരം കഴിയുമായിരുന്നു.
കൂടാതെ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. ഡ്രൈവിങ് സ്‌കൂളുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍, യോഗ്യതയില്ലാത്ത സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായിരുന്നു. മാസങ്ങളോളം വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
റോഡ് അപകടങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ പൊലിയുമ്പോഴും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാനത്തെ റോഡുകളില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 3550 ലേറെ ജീവനുകളാണ്. 36,800 ലേറെ പേര്‍ക്ക് പരുക്കേറ്റു. 33,000 ഓളം അപകടങ്ങളാണ് ആകെ ഉണ്ടായത്. അമിതവേഗവും മദ്യപിച്ച് വാഹനമോടിക്കലും ആയിരുന്നു ഭൂരിഭാഗം അപകടങ്ങളുടേയും കാരണം. രാത്രികാല അപകടങ്ങള്‍ കുറയ്‌ക്കാന്‍ ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ജാഗ്രതാ പരിപാടികളും നിര്‍ത്തലാക്കിയ സ്ഥിതിയാണ്.
അര്‍ദ്ധരാത്രിയില്‍ ഭാരവാഹനങ്ങളുടെ ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാരെ പരിശോധിക്കുകയും അവര്‍ക്ക് ചുക്കുകാപ്പി നല്‍കുകയും ചെയ്യുന്ന പദ്ധതി ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. പെര്‍മിറ്റ് ലംഘനവും അമിതവേഗവും പതിവാക്കിയ നിരവധി സ്വകാര്യ ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.
ചില ബസുകള്‍ പെര്‍മിറ്റുള്ള റൂട്ട് തെറ്റിച്ച് സര്‍വ്വീസ് നടത്തുമ്പോള്‍ ചില ബസുകള്‍ക്ക് പെര്‍മിറ്റുകള്‍പോലും ഇല്ലായെന്ന് ആക്ഷേപമുണ്ട്. പലബസുകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സ്പീഡ്ഗവേണറുമില്ലെന്ന് ആക്ഷേപമുണ്ട്.
















