ബിജെപി നേമം നിയോജകമണ്ഡലം പ്രവര്‍ത്തക യോഗവും ശില്‍പ്പശാലയും
മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകാര്യം: സ്ത്രീകളുടെ ശബരിമല ദര്‍ശനം മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലെ ഏതെങ്കിലും സ്ത്രീകള്‍ അംഗീകരിക്കുമോ എന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.
ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം പൗഡിക്കോണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണെന്നും അത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം ബിജെപി തീരുമാനിക്കും. ഭക്ഷണം വസ്ത്രം പാര്‍പ്പിടം, എന്നിവയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ നാരായണന്‍ നമ്പൂതിരി, എം.ബി. രാജഗോപാല്‍, പോങ്ങുംമൂട് വിക്രമന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി കൗണ്‍സിലര്‍ മാരായ നാരായണമംഗലം രാജേന്ദ്രന്‍, പ്രദീപ് കുമാര്‍, സുനില്‍ ചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകാര്യം ശ്രീകണ്ഠന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
നേമം നിയോജക മണ്ഡലത്തിലെ ശില്‍പ്പശാല മണ്ഡലം പ്രസിഡന്റ് എം.ആര്‍.ഗോപന്റെ അധ്യക്ഷതയില്‍ കരുമം വിനായകആഡിറ്റോറിയത്തില്‍ നടന്നു. വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വക്താവ് വി.വി. രാജേഷ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് ഡോ പി.പി. വാവ, ദേശീയസമിതിഅംഗം കരമന ജയന്‍, മേലാംകോട് സജി, തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബൂത്ത്തലംവരെയുള്ള പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: