മാനന്തവാടി : ആദിവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്കാന് കഴിയാത്ത മന്ത്രി തത്സ്ഥാനം രാജിവെച്ച് മാന്യത കാണിക്കാന്‍ തയ്യാറാകണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ആദിവാസി സംഘം മന്ത്രി പി.കെ.ജയലക്ഷ്മിയുടെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി ബാക്കിനില്‍ക്കെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രിയെന്ന നിലയില്‍ ജയലക്ഷ്മി തീര്‍ത്തും പരാജയമാണ്. ആദിവാസികളുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരാളുടെ കടംപോലും എഴുതിതള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം പരാജയമാണ്. വനഭൂമികള്പോലും ന്യൂനപക്ഷസമുദായങ്ങള്‍ക്ക് തീറെഴുതുന്ന അവസ്ഥ. പട്ടികവര്ഗ്ഗസമുദായത്തില് നിന്നുള്ള മന്ത്രിയായിട്ടും ആ വര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പും മന്ത്രിയും തികഞ്ഞ പരാജയമാണെന്നും മന്ത്രിപദം രാജിവെച്ച് ജയലക്ഷ്മി സമുദായത്തോട് ഐക്യപെടണമെന്നുംപുരുഷോത്തമന് ആവശ്യപ്പെട്ടു.
ആദിവാസിസംഘം നേതാവ് പാലേരി രാമന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, സംസ്ഥാന സെക്രട്ടറി വി.കെ.പ്രേമന്, സജിശങ്കര്‍, ടി.എ.മാനു, അഖില്‍പ്രേം, കണ്ണന് കണിയാരം, ജി.കെ.മാധവന് എന്നിവര്‍ പ്രസംഗിച്ചു. രാജന് കൊല്ലിയില്‍, പി.രാമചന്ദ്രന്, സുബ്രഹ്മണ്യന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: