ചേര്‍ത്തല: മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജനവിഭാഗമായ അമൃതാ യുവധര്‍മ്മധാര ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജനദിനം ആഘോഷിച്ചു.
കണിച്ചുകുളങ്ങര ബോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കണിച്ചുകുളങ്ങര ബോയിസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപിയോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ഉദ്ഘാടനം ചെയ്തു.
അമൃതാനന്ദമയീമഠം ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ബി. പുഷ്പരാജന്‍, യുവധര്‍മ്മ ധാര ജില്ലാ കാര്യദര്‍ശി എം.ജയകൃഷ്ണന്‍, അജിത്ത് മുന്നോടി, ഹരികൃഷ്ണന്‍, ലാല്‍ പൊന്നാട് തുടങ്ങിയവര്‍ സംസാരിച്ചു.
സാന്ത്വന പരിചരണ പദ്ധതിയെക്കുറിച്ച് അബ്ദുള്‍ അസീസ്, ആര്‍. അജിത്ത്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാടിസ്ഥാനത്തില്‍ എന്റെ ഇന്ത്യ എന്റെ ദൗത്യം വിഷയത്തില്‍ പ്രസംഗമത്സരം നടത്തി. രതീഷ് പൊന്നപ്പന്‍ ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
















