കൊച്ചി: പുതുതായി അധികാരമമേറ്റ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ബജറ്റിംഗ്, അക്കൗണ്ടിങ്ങ്, ഓഡിറ്റിങ്ങ് എന്നിവ സംബന്ധിച്ച് അവബോധം നല്‍കുന്നതിനായി അക്രൂവല്‍ അടിസ്ഥാനമാക്കിയും ബജറ്റ്-പ്രാദേശിക സര്‍ക്കാരുകളില്‍ എന്ന വിഷയത്തെക്കുറിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന്റെ ശിലാസ്ഥാപനവും രണ്ടാമത് സെമിനാറും 16ന് കുസാറ്റ് പോളിമര്‍ സയന്‍സ് ആന്റ് റബര്‍ ടെക്നോളജി ഓഡിറ്റോറിയത്തില്‍ നടത്തുന്നു.
കുസാറ്റ് പിവിസി ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍, തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ ഉദയഭാനു കണ്ടേത്ത് മുഖ്യപ്രഭാഷണം നടത്തും.ഓരോപഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലേയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണും, പഞ്ചായത്ത് വൈസ്പ്രസിഡന്റിനും, സെക്രട്ടറിമാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ശില്പശാല സംഘടിപ്പിക്കുന്നത്.
കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന്റെ ശിലാസ്ഥാപനം 11.30ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും. വിസി ഡോ. ജെ.ലത അദ്ധ്യക്ഷത വഹിക്കും. സിന്റിക്കേറ്റ് മെമ്പര്‍മാരായ ജോസഫ് വാഴക്കന് എം.എല്‍.എ., വി.പി. സജീന്ദ്രന് എം.എല്‍.എ., ആര്.എസ്. ശശികുമാര്‍, ജോര്‍ജ്ജ് പോള്‍, ഡി.കെ.ജോണ്‍, ഡോ.എ. മുജീബ്, ഡോ. എ. മെഹമുദ ബീഗം, പ്രൊഫ. ലോപ്പസ് മാത്യൂ (കേരളാ പി.എസ്.സി. മെമമ്പര്, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, കുസാറ്റ് രജിസ്ട്രാര്‍ ഡോ.എസ്. ഡേവിഡ് പീറ്റര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: