കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്പ്പെടുത്തിയില് കേന്ദ്രസാംസ്ക്കാരിക-ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയെ നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. ഇരു തീര്‍ത്ഥാടക കേന്ദ്രങ്ങളെയും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്നാലെ കേരളത്തിലെ മൂന്നാമത്തെ തീര്‍ത്ഥാടക കേന്ദ്രമാണ് ഇതോടെ പ്രസാദ് പദ്ധതിയില്‍ ഇടം പിടിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, സമഗ്രമായ വികസനം ക്ഷേത്രനഗരങ്ങള്‍ക്ക് ഉണ്ടാകുന്ന പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: