Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുടരുന്ന പരിസ്ഥിതിദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:05 pm IST
inVicharam

കേരളം ഇതുവരെ ഭരിച്ചിട്ടുള്ള ഇടതു-വലതു മുന്നണി സര്‍ക്കാരുകളെപ്പോലെ ഇത്ര രൂക്ഷമായ പരിസ്ഥിതിനശീകരണ നയം പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു സര്‍ക്കാരും ഭാരതത്തില്‍ കാണുകയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കേരള മനഃസാക്ഷിയെ മഥിക്കുമ്പോഴും സര്‍ക്കാരുകള്‍ പരിസ്ഥിതി വിനാശകരമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇപ്പോള്‍ സിപിഎമ്മും പാര്‍ട്ടി നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും നെല്‍വയല്‍ നികത്തുന്നതിനും കൃഷി മട്ടുപ്പാവുകളിലേക്ക് മാറ്റാനും പ്രോത്സാഹിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ സിപിഎം പുതിയ അടവുനയവുമായി രംഗത്തുവന്നിട്ടുള്ളത്. ഒരുകാലത്ത് നിലംനികത്തലിനെതിരെ കൊടികുത്തിയ പാര്‍ട്ടിയാണ് ഈ പരിസ്ഥിതിദ്രോഹ നടപടിക്ക് തയ്യാറാകുന്നത്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിനു സമീപം കൈപ്പുഴ കായലിന്റെ നടുവില്‍ രണ്ടേക്കറോളം കായല്‍ ഭൂമാഫിയകള്‍ നികത്തുകയാണ്.

ചുറ്റും മുളങ്കുറ്റികളും തെങ്ങിന്‍ കുറ്റികളും താഴ്‌ത്തി വലകെട്ടി ഉറപ്പിച്ച് ഫ്‌ളോട്ടിങ് ജെസിബി ഉപയോഗിച്ച് കായലില്‍ നിന്നുതന്നെ ചെളി കോരിയിട്ടാണ് നികത്തല്‍. റീസര്‍വേയില്‍ പുഴ പുറമ്പോക്ക് എന്ന് കാണിച്ചിരുന്നത് കൃത്രിമരേഖ ചമച്ച് ഭൂമാഫിയ തട്ടിയെടുക്കുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ പഞ്ചായത്ത് നിസ്സംഗത പാലിക്കുന്നു. കൈതപ്പുഴ കായലില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ഒരു സിനിമാനടനും കായല്‍ നികത്തി റിസോര്‍ട്ട് പണിയാന്‍ പദ്ധതി ഇട്ടിരിക്കുകയാണല്ലൊ. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ പരിശോധനക്കെത്തുകയുണ്ടായി. ഈ സ്ഥലം പരിസ്ഥിതിലോല പ്രദേശമാണ്. ആഴംകുറഞ്ഞ ഭാഗങ്ങളില്‍ തിട്ടയായതിനാല്‍ കണ്ടലുകള്‍ വളര്‍ന്നിട്ടുണ്ട്. കണ്ടല്‍ സംരക്ഷണം എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഖരിതമാകുമ്പോഴും കായലില്‍ കോടികള്‍ വിലമതിക്കുന്ന പത്തേക്കറോളം ഭൂമാഫിയക്ക് സ്വന്തമാകും. പരിസ്ഥിതിലോല പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കുപോലും വീടുവയ്‌ക്കാന്‍ അനുമതി നിഷേധിച്ചിരിക്കെയാണ് നിയമത്തെ നോക്കുകുത്തിയാക്കി കായല്‍ കരയാകുന്നത്. കയ്യേറ്റത്തിന് പിന്നില്‍ ആരാണെന്ന് പരിസരവാസികള്‍ക്കും അറിയില്ലത്രെ.

കായലുകള്‍ക്ക് ഇപ്പോള്‍തന്നെ മരണമണി മുഴങ്ങുകയാണ്. ഉള്‍നാടന്‍ ജലാശയങ്ങളില്‍ പോളപ്പായല്‍ ചീഞ്ഞ് മത്സ്യസമ്പത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. മത്സ്യങ്ങളുടെ പ്രജനനത്തിന് ഇത് ഭീഷണിയാണ്. പോളപ്പായലിന്റെ കടന്നുകയറ്റം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അധികാരികള്‍ പറയുന്നു. പേട്ട-പൂണിത്തുറ ഭാഗത്ത് പുഴയില്‍ തിങ്ങിനിറഞ്ഞ പായല്‍ നദി സംരക്ഷണത്തിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് യന്ത്രം ഉപയോഗിച്ച് കോരി വെടിപ്പാക്കിയിരുന്നു. ജലസമൃദ്ധമായ കേരളം മാലിന്യകേന്ദ്രമായി മാറുമ്പോള്‍ ശ്വസിക്കാന്‍ ശുദ്ധവായുവോ കുടിക്കാന്‍ വെള്ളമോ കിട്ടാതെ, കീടനാശിനി പ്രയോഗംമൂലം രോഗാതുരമായ കേരളം കൂടുതല്‍ വലയാന്‍ സാധ്യത ഒരുക്കുന്നതാണ് മേല്‍പ്പറഞ്ഞ വസ്തുതകള്‍. പക്ഷെ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഭരണനേതൃത്വത്തിന്റെ കണ്ണില്‍പ്പെടുന്നില്ല. ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ പെര്‍ക്ലോറേറ്റ് മാലിന്യം കീഴ്മാട്, എടത്തല പഞ്ചായത്തുകളില്‍ വ്യാപകമായി കാണപ്പെടുന്നു. കുടിവെള്ള സ്രോതസ്സിലാണ് ഇത് കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യവ്യാപനം നടന്നതായാണ് കണ്ടെത്തല്‍. ഇതുമൂലം ഹൈപ്പര്‍ തൈറോയ്ഡ് ബാധിച്ച 12 പേര്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണത്രെ.

പ്രകൃതിദത്തമായ മനോഹര ഭൂപ്രദേശത്തെയും അതിലെ കാടുകളെയും മൃഗങ്ങളെയും പക്ഷികളെയും കൊന്നൊടുക്കുന്ന മലയാളി പ്രകൃതിനാശം വരുത്തുന്ന, ജലവും വായുവും മലിനമാക്കുന്ന, അതുമൂലം രോഗാതുരമാകുന്ന തങ്ങളുടെ ജന്മനാടിനെപ്പറ്റി വ്യാകുലപ്പെടുന്നില്ല. കാടിനുള്ളില്‍ നിരുപദ്രവികളായി മേയുന്ന ആനകളെ കൊന്ന് കൊമ്പെടുത്തു വില്‍ക്കുന്നതിനും ചന്ദനമരം വെട്ടി കടത്തുന്നതിനും മറ്റുമാണ് കേരളത്തിലെ മാഫിയകളുടെ ശ്രദ്ധ. കേരളം ഭരിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരോ മന്ത്രിമാരോ അല്ല, അവരെ നിയന്ത്രിക്കുന്ന മാഫിയകളാണ് എന്ന സത്യമാണ് ഇതുവഴി തെളിഞ്ഞുവരുന്നത്. പക്ഷെ സാക്ഷരരും അഭ്യസ്തവിദ്യരുമായ മലയാളി അതിനെതിരെയല്ല സംഘടിക്കുന്നത്, മറിച്ച് പ്രവാസി മന്ത്രാലയം നിര്‍ത്തി അത് വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിനെതിരെയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നല്ലകാര്യ ശേഷിയുള്ള മന്ത്രിയാണ്. കലാപത്തില്‍ അകപ്പെട്ട വിദേശികളെ നാട്ടിലെത്തിക്കാന്‍ സുഷമ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും കാര്യക്ഷമതയും പ്രതിപക്ഷത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റുകയുണ്ടായല്ലോ.

പ്രവാസികളായ അനേകം ലക്ഷം മലയാളികള്‍ ഉണ്ടെന്നും അവര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് മഹത്തായ സംഭാവന നല്‍കുന്നു എന്നതും അംഗീകരിക്കെതന്നെ ഒരു മന്ത്രാലയം മറ്റൊന്നില്‍ ലയിപ്പിച്ചു എന്നതില്‍ വേവലാതിപ്പെടേണ്ടതില്ല. പ്രതിഷേധിക്കേണ്ട കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കുകയും അനാവശ്യകാര്യങ്ങള്‍ക്കായി പ്രതിഷേധിക്കുകയും ചെയ്യുന്ന മലയാളി പ്രബുദ്ധനാണെന്ന് എങ്ങനെ പറയാന്‍ കഴിയും?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.