Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേദാന്തിയും വിപ്ലവകാരിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 09:39 pm IST
in Vicharam

സ്വാമി വിവേകാനന്ദന്‍ വേദാന്തികളില്‍ വേദാന്തിയും ആധുനിക ചിന്തകന്മാരില്‍ ചിന്തകനും സോഷ്യലിസ്റ്റുകളില്‍ സോഷ്യലിസ്റ്റുമായിരുന്നു. സ്വാമിജിയുടെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനമായ അദ്വൈത വേദാന്തത്തില്‍ അധിഷ്ഠിതമാണ്. ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനോടും സമഞ്ജസമായ ബന്ധം പുലര്‍ത്തുന്ന ഒരു സാമൂഹ്യ സാമ്പത്തിക രാഷ്‌ട്രീയ വ്യവസ്ഥയാണ് അദ്ദേഹം വിഭാവനം ചെയ്തത്. സ്വാമിജിയുടെ ‘വേദാന്ത സോഷ്യലിസ’ത്തില്‍നിന്നും ആത്മീയതയെ വേര്‍പെടുത്താനാവില്ല. ആദ്ധ്യാത്മികതകൊണ്ട് ലോകത്തെ കീഴടക്കാനായിരുന്നു അദ്ദേഹം ഭാരതീയരോട് ആഹ്വാനം ചെയ്തത്.

ആത്മീയതയില്ലാത്ത സോഷ്യലിസം വന്ധ്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മതത്തേയും ഈശ്വരനേയും ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിഞ്ഞ കാറല്‍ മാര്‍ക്‌സിന്റെ സോഷ്യലിസത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണത്. മാര്‍ക്‌സിന് ആത്മീയത മനുഷ്യനെ മയക്കുന്ന കറുപ്പായിരുന്നെങ്കില്‍ സ്വാമി വിവേകാനന്ദന് അത് മനുഷ്യനെ അമരനാക്കുന്ന അമൃതായിരുന്നു. ഓരോ മനുഷ്യനിലും ലീനമായൊരു ദിവ്യത്വമുണ്ടെന്നും ആ ദിവ്യത്വം പ്രകാശിപ്പിക്കലാണ് അവന്റെ ജീവിതലക്ഷ്യമെന്നും സ്വാമിജി പറഞ്ഞു. സമസ്ത ചരാചരങ്ങളിലും അദ്ദേഹം ഏകത്വം ദര്‍ശിച്ചു. അതാണ് സ്വാമിജിയുടെ വേദാന്ത സോഷ്യലിസത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് സ്വാമിജി പറഞ്ഞു: ”ഒരു വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും.”

സോഷ്യലിസത്തെപ്പറ്റിയുള്ള സ്വാമിജിയുടെ സങ്കല്‍പ്പങ്ങള്‍ ആകസ്മികമായി കടന്നുവന്നതല്ല. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ അദ്ദേഹം ആധുനിക ശാസ്ത്രത്തിലും തത്വചിന്തയിലും അസാധാരണ വൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാവായിരുന്ന റോബസ്പിയറുടെ ആരാധകനായിരുന്നു. സ്വാമിജിയുടെ കത്തുകളിലും മറ്റും ഹേഗല്‍, കാന്റ്, സ്‌പെന്‍സര്‍ തുടങ്ങിയ ചിന്തകന്മാരെപ്പറ്റിയുള്ള ഗഹനമായ പരാമര്‍ശങ്ങളുണ്ട്. യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അദ്ദേഹം പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുമായി പരിചയപ്പെടുകയുണ്ടായി. സോഷ്യലിസത്തിന്റെ പല ആശയങ്ങളോടും അദ്ദേഹത്തിന് വലിയ മതിപ്പ് തോന്നി. ഇതിനൊക്കെ ഉപരിയായി ദരിദ്രനാരായണന്മാരോട് തന്റെ ഗുരുദേവന്‍ കാട്ടിയിരുന്ന കാരുണ്യവും പരിവ്രാജകനായി ഭാരതപര്യടനം നടത്തിയപ്പോള്‍ ഉണ്ടായ സ്വന്തം അനുഭവങ്ങളും അദ്ദേഹത്തിന്റെ സാമൂഹ്യസമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനമായി.

പരിവ്രാജകനായിരുന്ന കാലത്ത് പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ പല അവസരങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. പലപ്പോഴും ദളിതരും ദരിദ്രരുമായിരുന്നു അദ്ദേഹത്തിന് ഭിക്ഷ നല്‍കിയിരുന്നത്. ചൂഷണവും മര്‍ദ്ദനവും നടത്തുന്ന ഉന്നതരേയും അദ്ദേഹം കണ്ടുമുട്ടുകയുണ്ടായി

”ഈ ലോകത്ത് വിശപ്പിന് ഭക്ഷണം തരാത്ത ഒരു ദൈവം പരലോകത്തില്‍ പരമമായ ആനന്ദവും മുക്തിയും തരും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല”- സ്വാമിജി 1884 ല്‍ തന്റെ ശിഷ്യനായ അഴശിങ്കപ്പെരുമാളിന് എഴുതിയ ഒരു കത്തിലാണ് ഇങ്ങനെ ഉദ്‌ഘോഷിച്ചിരിക്കുന്നത്. അന്നുവരെ ഒരു ഹിന്ദുപുരോഹിതനും പറയാന്‍ സാഹസപ്പെടാത്ത ഒരു കാര്യമാണ് അദ്ദേഹം ഉറക്കെ പറഞ്ഞത്. തന്റെ ഗുരുദേവന്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ വിശപ്പിനെപ്പറ്റി പറഞ്ഞ കാര്യം അദ്ദേഹം എപ്പോഴും ഓര്‍ത്തിരുന്നു.

‘വിശക്കുന്ന വയറ് ഒരിക്കലും ഒരു നല്ല മതത്തെ വളര്‍ത്തില്ല. സമുദായ പരിഷ്‌കര്‍ത്താക്കളും ചിന്തകന്മാരും ഒരിക്കലും ദാരിദ്ര്യം എന്ന തളര്‍ത്തുന്ന പ്രശ്‌നത്തെ മറന്ന് പ്രവര്‍ത്തിച്ചു കൂടാ.” പരിവ്രാജക ജീവിതത്തിനിടയില്‍ സ്വാമിജി ഭാരതത്തിന്റെ വിസ്മയകരമായ വൈവിധ്യത്തിന്റെ അടിയിലുള്ള ഐക്യം കണ്ടെത്തി. ഭാരതീയരുടെ ശക്തിയും ദൗര്‍ബല്യവും അദ്ദേഹം മനസ്സിലാക്കി.

ഭൂരിപക്ഷംവരുന്ന സാധാരണജനങ്ങള്‍ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും അഗാധതയില്‍ കഴിഞ്ഞുകൂടുകയാണെന്നും അവരുടെ വ്യക്തിത്വത്തെ ബ്രിട്ടീഷ് കോളനി മേധാവികളും സമ്പന്നരും പ്രമാണിമാരുമായ ഒരു വിഭാഗം അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹത്തിന് ബോധ്യമായി. ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കാതെ, ജനങ്ങളെ ധാര്‍മികമായും ബൗദ്ധികമായും ശക്തിപ്പെടുത്താതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുനല്‍കാതെ യാതൊരു മതത്തിനും നിലനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമ്പത്തികവും രാഷ്‌ട്രീയവും സാമൂഹികവുമായ പുനരുദ്ധാരണം കൂടാതെ ജനങ്ങളുടെ ആത്മീയ പുനരുദ്ധാരണം സാധ്യമല്ല. അദ്ദേഹം പറഞ്ഞു: ”അവര്‍ ഭക്ഷണം ചോദിക്കുന്നു. എന്നാല്‍ നാം അവര്‍ക്ക് നല്‍കുന്നത് കല്ലുകളാണ്. പട്ടിണികിടക്കുന്ന ജനങ്ങള്‍ക്ക് മതം നല്‍കുക എന്നുവെച്ചാല്‍ അവരെ അപമാനിക്കുക എന്നര്‍ത്ഥമാണ്. പട്ടിണികിടക്കുന്ന ഒരാളെ മതതത്ത്വങ്ങള്‍ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിന് നേരെയുള്ള കയ്യേറ്റമാണ്.”

അവിശ്വാസികളുടെ ആത്മാക്കളെ രക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്ന ക്രിസ്ത്യന്‍ മിഷണറിമാരോട് അദ്ദേഹം ചോദിച്ചു: ”എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ ശരീരങ്ങളെ പട്ടിണിയില്‍നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കാത്തത്?”

അദ്വൈതത്തിന്റെ സമത്വം

അദ്വൈത വേദാന്തത്തിന്റെ വെളിച്ചത്തില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് ഒരു സ്ഥിതിസമത്വലോകം കെട്ടിപ്പടുക്കാനാണ് സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചത്. അദ്ദേഹം ഒരു സമദര്‍ശിയായിരുന്നു. അദ്ദേഹം യാതൊരര്‍ത്ഥത്തിലും ഒരു വിഭാഗീയ ചിന്താഗതിക്കാരനായിരുന്നില്ല. മറ്റു ചിന്താഗതികളെ അദ്ദേഹം ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത പുലര്‍ത്തുകയോ ചെയ്തില്ല. ”വ്യത്യസ്ത ചിന്താസരണികള്‍ പെരുകട്ടെ” എന്ന് അദ്ദേഹം ആശംസിച്ചു.

”കുതിച്ചോടുന്ന സജീവമായ അരുവിയിലെ ചുഴികളും ചുഴലികളും ഉണ്ടാവൂ. ചിന്താസംഘട്ടനമാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്.” പ്രാചീനങ്ങളും അര്‍വാചീനങ്ങളുമായ മതചിന്തകളുടേയും തത്വചിന്തകളുടേയും വ്യത്യസ്ത ധാരകളെ പ്രബലമായ ഒരു പ്രവാഹമാക്കി ആധുനിക ചിന്താസരണികളുമായി കൂട്ടിയിണക്കികൊണ്ട് ഭൂതകാലത്തിന്റെ മാലിന്യങ്ങളേയും വര്‍ത്തമാനകാലത്തിന്റെ ദൗര്‍ബല്യങ്ങളെയും കഴുകിക്കളയാനും അങ്ങനെ മികവുറ്റ ഒരു ഭാവിയുടെ അടിത്തറ പണിയാനുമുള്ള യത്‌നമായിരുന്നു സ്വാമി വിവേകാനന്ദന്റേത്. മനുഷ്യനെ ദിവ്യത്വത്തിന്റെ പ്രകടരൂപമായി കാണണമെന്ന ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ വേദാന്തം.

അന്ധകാരത്തില്‍ ആണ്ടുകിടക്കുന്ന ഭൂരിപക്ഷംവരുന്ന ജനങ്ങള്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം എത്തിച്ചുകൊടുക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭാവിക്കുവേണ്ടിയുള്ള സമരത്തില്‍ പാവപ്പെട്ടവരേയും ദുര്‍ബലരേയും സഹായിക്കുകയും ചെയ്യുക എന്നതാണ് മതത്തിന്റെ കടമ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ”അദ്വൈതവേദാന്തം നമ്മുടെ ദൈനംദിന ജീവിതത്തില്‍ സജീവവും കാവ്യാത്മകവുമായിത്തീരണം. പഴംപുരാണങ്ങളില്‍നിന്നും മൂര്‍ത്തമായ ധാര്‍മികത പൊന്തിവരണം. യോഗദര്‍ശനങ്ങളില്‍നിന്നും ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ മനഃശാസ്ത്രം ഉയര്‍ന്നുവരണം.”

സ്വാമി വിവേകാനന്ദന്‍ അമേരിക്കയും യൂറോപ്പും സന്ദര്‍ശിക്കുന്ന സമയത്ത് മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നുകഴിഞ്ഞിരുന്നു. അവിടെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ നിഷേധാത്മക വശങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റവും ശാസ്ത്രസാങ്കേതിക പുരോഗതിയും അദ്ദേഹത്തെ ആകര്‍ഷിച്ചെങ്കിലും അവിടുത്തെ ധാര്‍മികാധഃപതനവും മൂല്യച്യുതിയും ഉത്കണ്ഠാകുലനാക്കി. അമേരിക്കയിലെ വരേണ്യവിഭാഗത്തിന്റെ ധൂര്‍ത്തും അഹങ്കാരവും സ്വാമിജിയെ ക്ഷോഭിപ്പിച്ചു. ആദ്ധ്യാത്മികമായി അമേരിക്കന്‍ സമൂഹത്തിന് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൗതികനേട്ടങ്ങളൊക്കെ തകര്‍ന്ന് തരിപ്പണമാകുമെന്ന് അദ്ദേഹം പ്രവചിക്കുകയുണ്ടായി. അമേരിക്ക ഭാരതത്തില്‍നിന്നും ആദ്ധ്യാത്മികത ഇറക്കുമതി ചെയ്യണമെന്ന് സ്വാമിജി ആഹ്വാനം ചെയ്തു.

രാഷ്‌ട്രീയാടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ സഹായത്തോടെ മോചനം നേടാന്‍ കഴിയുമെന്ന തന്റെ ആദ്യത്തെ പ്രതീക്ഷ വെറും വ്യാമോഹം മാത്രമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവേളയില്‍ കണ്ട സാമ്രാജ്യത്വ രാജ്യങ്ങളുടെ വികസനമോഹങ്ങളും സ്വാര്‍ത്ഥതയും ദുരാഗ്രഹങ്ങളും സ്വാമിജിയെ വേദനിപ്പിച്ചു. യുദ്ധത്തിന്റെ പുക പരക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും യൂറോപ്പ് ഒരു പോര്‍ക്കളമായി മാറാന്‍ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യൂറോപ്പില്‍ വളര്‍ന്നുകഴിഞ്ഞ മുതലാളിത്ത വ്യവസ്ഥയുടെ നിഷ്ഠുരതകള്‍ അദ്ദേഹത്തിന്റെ മനംമടുപ്പിച്ചു. മുതലാളിത്തത്തിന് ബദലായി യൂറോപ്പില്‍ പുതിയതായി രൂപംകൊള്ളാന്‍ തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ അദ്ദേഹത്തിന് മതിപ്പ് തോന്നി.

ശൂദ്രരാജിനുമപ്പുറം

മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാ മേഖലയിലും പണിയെടുക്കുന്ന ‘ശൂദ്രന്‍’ ദിവസേന കഷ്ടപ്പെടുന്നതായിട്ടാണ് സ്വാമിജി കണ്ടത്. ദരിദ്രര്‍ വീണ്ടും വീണ്ടും കൂടുതല്‍ ദരിദ്രരായും പണക്കാര്‍ കൂടുതല്‍ പണക്കാരായും സ്ഥിതിചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. 1898 നവംബര്‍ ഒന്നാംതീയതി തന്റെ ഒരു ആരാധികയായിരുന്ന മിസ് മേരി ഹേല്‍ എന്ന സ്ത്രീക്ക് അദ്ദേഹം എഴുതിയ ഒരു കത്തില്‍ താന്‍ ഒരു സോഷ്യലിസ്റ്റാണെന്ന് വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതി: ”അവസാനം തൊഴിലാളി (ശൂദ്ര) ഭരണം വരും. അതിന്റെ മേന്മ ശാരീരിക സുഖങ്ങളുടെ വിതരണമായിരിക്കും. പോരായ്‌മയാകട്ടെ, ഒരുപക്ഷെ, സംസ്‌ക്കാരത്തിന്റെ അധഃപതനവുമാവാം. സാധാരണ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ വിതരണമുണ്ടാവും. പക്ഷെ, അസാധാരണ പ്രതിഭകള്‍ കുറഞ്ഞുകുറഞ്ഞുവരും.

പുരോഹിതകാലത്തെ ജ്ഞാനവും പട്ടാളക്കാലത്തെ സംസ്‌ക്കാരവും വാണിജ്യകാലത്തെ വിതരണോത്സാഹവും ഒടുവിലത്തേതിലെ സമത്വദര്‍ശനവും എല്ലാം ഭദ്രമായി, തത്വദോഷരഹിതമായി, നിലനിര്‍ത്താനാവുന്ന ഒരു രാഷ്‌ട്രം രൂപവല്‍ക്കരിക്കാന്‍ സാധിച്ചാല്‍, അതൊരു മാതൃകാരാഷ്‌ട്രമായിരിക്കും. പക്ഷെ, അത് സാധ്യമാണോ? എങ്കിലും ആദ്യത്തെ മൂന്നിനും തങ്ങളുടെ നാളുകള്‍ കിട്ടിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവസാനത്തേതിന്റെ കാലമാണ്-അവര്‍ക്ക് അത് കിട്ടണം. ആര്‍ക്കും അതിനെ തടയുക സാധ്യമല്ല. ഞാനൊരു സോഷ്യലിസ്റ്റാണ്. അതൊരു തികവുറ്റ വ്യവസ്ഥയായതുകൊണ്ടല്ല; അരയപ്പം ഒരപ്പവുമില്ലാത്തതിലും ഭേദമാണല്ലോ.”

വിദേശയാത്രകള്‍ കഴിഞ്ഞ് ഭാരതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ സാധാരണജനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അളവില്ലാത്തവിധം വര്‍ധിച്ചു.

ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങളിലാണ് ഭാരതത്തിന്റെ ശോഭനമായ ഭാവി സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സമ്പത്തും വിദ്യാഭ്യാസവും ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാവണം” എന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സാധിക്കണമെങ്കില്‍ സാമൂഹ്യവ്യവസ്ഥയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൂടിയേ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ”ഇത് കൈവരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന എല്ലാ സാമൂഹ്യ നിയമങ്ങളും ദ്രോഹകരങ്ങളാണ്. അവയെ അതിവേഗം നശിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം” എന്നദ്ദേഹം ഭാരതീയരോട് ഉപദേശിച്ചു.

സ്വമി വിവേകാനന്ദന്‍ 1902 ല്‍ 39-ാ മത്തെ വയസ്സില്‍ സമാധിയായി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഭാരതത്തില്‍ കര്‍ഷകപ്രസ്ഥാനമോ തൊഴിലാളി പ്രസ്ഥാനമോ ആവിര്‍ഭവിച്ചുകഴിഞ്ഞിരുന്നില്ല. അവയെല്ലാം തന്നെ വളര്‍ച്ചയുടെ പ്രാഥമിക ദശയിലായിരുന്നു. ഒരു വിപ്ലവകാരിയുടെ തീവ്രമായ വികാരാവേശത്തോടുകൂടി അദ്ദേഹം (ശൂദ്രരുടെ) പണിയെടുക്കുന്നവരുടെ ഭാവിയില്‍ വിശ്വാസം പ്രകടിപ്പിച്ചു. ലോകത്താദ്യമായി പാവങ്ങളുടെ മോചനത്തിനുവേണ്ടി സര്‍വധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മിക സോഷ്യലിസം പ്രഖ്യാപിച്ച മഹാനായ സന്ന്യാസി ശ്രേഷ്ഠനായ വിവേകാനന്ദന്റെ ഓര്‍മ്മയ്‌ക്കുമുമ്പില്‍ നമുക്ക് നമസ്‌ക്കരിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.