ആലപ്പുഴ: അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ 2014-15 വര്‍ഷത്തെ വരവുചെലവു കണക്കുകള്‍ നല്‍കിയില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) വിവരാവകാശ നിയമപ്രകാരം അറിയിച്ചു.
വിവരാവകാശ പ്രവര്‍ത്തകന്‍ ടി.എം. സന്തോഷിന്റെ അപേക്ഷയിന്മേലാണ് മറുപടി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ജില്ലാ ഭരണകൂടത്തിന്റെയും നബാഡ്, കൃഷിവകുപ്പ്, എന്നിവയുടെ സാമ്പത്തിക സഹായവും സൊസൈറ്റിക്കു ലഭിക്കുന്നുണ്ട്.
കൂടാതെ ചിറപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഓരോ സ്റ്റാളിനും 10,000, 20,000 വരെ രൂപ വാങ്ങുന്നു. പ്രവേശന പാസുകളുടെ വിതരണത്തിലും നല്ലൊരു തുക ലഭിക്കുന്നുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം എന്തിനുവേണ്ടി ചെലവഴിക്കുന്നുവെന്നു വ്യക്തമല്ല. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു.
ഇതിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ഓഫീസില്‍ ലഭ്യമല്ലെന്നാണ് രജിസ്ട്രാര്‍ അറിയിച്ചിട്ടുള്ളതെന്നും സന്തോഷ് പറഞ്ഞു.
















